Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:43 AM IST Updated On
date_range 11 Aug 2022 12:43 AM ISTപ്ലൈവുഡ് കമ്പനി ഗോഡൗൺ തകർന്നു
text_fieldsbookmark_border
പെരുമ്പാവൂർ: അശമന്നൂർ പഞ്ചായത്ത് മേതലയിൽ നിർമാണത്തിനിടെ . നാല് തൊഴിലാളികൾക്ക് പരിക്ക്. ബുധനാഴ്ച ഉച്ചക്ക് 12നാണ് സംഭവം. തലപ്പുഞ്ച 12ാം വാർഡ് മുട്ടത്തുമുകൾ കോഴിമറ്റത്തിന് സമീപമാണ് ഇരുമ്പ് തൂണുകളും ഗർഡറുകളും ആസ്ബസ്റ്റോസ് ഷീറ്റുകളും ഉൾപ്പെടെ നിർമാണത്തിനിടെ നിലംപൊത്തിയത്. മേൽക്കൂരക്ക് മുകളിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നാല് തൊഴിലാളികൾ മേൽക്കൂരക്കൊപ്പം നിലംപതിച്ചു. ഇവർക്ക് സാരമായി പരിക്കേറ്റു. രണ്ട് പേർക്ക് നട്ടെല്ലിനും ഒരാൾക്ക് നെഞ്ചിനും ഒരാൾക്ക് കാൽമുട്ടിനുമാണ് പരിക്കേറ്റത്. താഴെ നിർമാണ സ്ഥലത്ത് സഹായികളായി നിന്ന രണ്ടുപേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജോയ്സൺ, ജിതിൻ, ജോബി, അനീഷ് എന്നിവരാണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരം സ്വദേശികളും ഒരു കുടുംബത്തിലെ അംഗങ്ങളുമാണ് പരിക്കേറ്റ എല്ലാവരും. പെരുമ്പാവൂർ സ്വദേശികളായ ജുൽഫി ജലാൽ, റൗഫി ജലാൽ എന്നിവരുടേതാണ് സ്ഥാപനം. അശമന്നൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഷിജി ഷാജി, വൈസ് പ്രസിഡന്‍റ് ജോബി ഐസക്, വാർഡ് മെംബർ പി.പി. രഘുകുമാർ, അശമന്നൂർ വില്ലേജ് ഓഫിസർ, കുറുപ്പംപടി പൊലീസ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story