Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതളിര് സ്കോളർഷിപ്...

തളിര് സ്കോളർഷിപ് ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
കൊച്ചി: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന തളിര് സ്കോളർഷിപ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് നിർവഹിച്ചു. കാലടി ബ്രഹ്മാനന്ദോദയം സംസ്‌കൃതം യു.പി സ്കൂളിലെ 125 കുട്ടികളുടെ രജിസ്ട്രേഷൻ ഫോം കൈപ്പറ്റിക്കൊണ്ടായിരുന്നു ഉദ്ഘാടനം. അധ്യാപകരായ സി.പി. സുമാദേവി, അശ്വതി ബാലചന്ദ്രൻ, തളിര് മാസിക എക്സിക്യൂട്ടിവ് എഡിറ്റർ നവനീത് കൃഷ്ണൻ എസ് തുടങ്ങിയവർ സംസാരിച്ചു. https://scholarship.ksicl.kerala.gov.in/ എന്ന സൈറ്റിൽ 31വരെ രജിസ്റ്റർ ചെയ്യാം. സംസ്ഥാനതലത്തിൽ 16ലക്ഷം രൂപയുടെ സ്കോളർഷിപ്പുകളാണ് വിജയികൾക്ക്​ ലഭിക്കുക. രജിസ്റ്റർ ചെയ്യുന്ന എല്ലാ കുട്ടികൾക്കും ഒരു വർഷത്തെ തളിര് മാസികയും ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story