Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:40 AM IST Updated On
date_range 11 Aug 2022 12:40 AM ISTതപാൽ പണിമുടക്ക് ജില്ലയിൽ പൂർണം
text_fieldsbookmark_border
കൊച്ചി: തപാൽ സ്വകാര്യവത്കരണത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ രാജ്യ വ്യാപകമായി തപാൽ ജീവനക്കാർ നടത്തിയ പണിമുടക്ക് ജില്ലയിൽ പൂർണം. ആർ.എം.എസ് ഓഫിസുകൾ , മെയിൽ മോട്ടോർ സർവിസിൻെറ പ്രവർത്തനം എന്നിവ സ്തംഭിച്ചു. മിക്ക പോസ്റ്റ് ഓഫിസുകളും അടഞ്ഞു കിടന്നു. പണിമുടക്കിയ ജീവനക്കാർ എറണാകുളം സൂപ്രണ്ട് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. എഫ്.എൻ.പി.ഒ. ചെയർമാൻ കെ. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. എൻ.എഫ്.പി.ഇ. ജില്ല ചെയർമാൻ വി.ആർ. അനിൽകുമാർ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു. ജില്ല ജോയന്‍റ് സെക്രട്ടറി എസ്. കൃഷ്ണ മൂർത്തി മുഖ്യപ്രഭാഷണം നടത്തി. ER TAPAL STRIKE തപാൽ ജീവനക്കാർ എറണാകുളം സൂപ്രണ്ട് ഓഫിസിന് മുന്നിൽ നടത്തിയ ധർണ ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story