Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയെ ഹരിതാഭമാക്കാൻ...

ജില്ലയെ ഹരിതാഭമാക്കാൻ പദ്ധതിയുമായി 'ഗ്രീൻ വേൾഡ്​ ക്ലീൻ വേൾഡ്​ ഫൗണ്ടേഷൻ'

text_fields
bookmark_border
കൊച്ചി: ജില്ലയെ ഫലവൃക്ഷപൂരിതമാക്കി ഹരിതാഭമാക്കാൻ പദ്ധതിയുമായി ഗ്രീൻ വേൾഡ്​ ക്ലീൻ വേൾഡ്​ ഫൗണ്ടേഷൻ. വൈസ്​മെൻ ക്ലബ്​, ലയൺസ്​ ക്ലബ്​, വേൾഡ്​ മലയാളി കൗൺസിൽ തുടങ്ങിയ സേവന സംഘടനകളുടെ സഹായത്തോടെയാണ്​ പദ്ധതി നടപ്പാക്കുന്നത്​. സെന്‍റ്​ തെരരോസ്​, സെന്‍റ്​ ആൽബർട്സ്​, തേവര എസ്​.എച്ച്​ കോളജ്​ എന്നിവിടങ്ങളിൽ ഈ പദ്ധതിയുടെ ഭാഗമായി പ്ലാവിൻതൈകൾ നടുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. വിയറ്റ്​നാം സൂപ്പർ ഏർലി ഇനത്തിൽപെടുന്ന പ്ലാവിൻതൈകളാണ്​ സബ്​സിഡിയോടെ വിതരണം ചെയ്യുന്നത്​. രണ്ടുവർഷം കൊണ്ട്​ കായ്ക്കുന്ന വർഷത്തിൽ രണ്ടുതവണ ഫലം തരുന്ന പ്ലാവിനമാണ്​ വിയറ്റ്​നാം സൂപ്പർ ഏർലി. ആദ്യഘട്ടത്തി‍ൻെറ ഉദ്​ഘാടനം വ്യാഴാഴ്ച സെന്‍റ്​ ആൽബർട്​സ്​ കോളജിൽ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story