Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമികച്ച കർഷകരെ...

മികച്ച കർഷകരെ ആദരിക്കൽ; അപേക്ഷ ഇന്നുവരെ

text_fields
bookmark_border
കടുങ്ങല്ലൂർ: കർഷക ദിനത്തോട് അനുബന്ധിച്ച് കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ കർഷകരെ ആദരിക്കും. മികച്ച കർഷകൻ, വനിത കർഷക, ജൈവ കർഷക/കർഷകൻ, യുവ കർഷക/കർഷകൻ, മുതിർന്ന കർഷക തൊഴിലാളി, പട്ടികജാതി/ പട്ടികവർഗ കർഷക/കർഷകൻ, സമ്മിശ്ര കർഷക/കർഷകൻ, വിദ്യാർഥി കർഷക/കർഷകൻ, ടെറസ് കർഷക/കർഷകൻ, ക്ഷീര കർഷക/കർഷകൻ തുടങ്ങിയവരെയാണ് ആദരിക്കുന്നത്. ഇതിനായുള്ള നാമനിർദേശം (സ്വയം/ മറ്റാർക്കെങ്കിലും) ബന്ധപ്പെട്ട വാർഡ് അംഗത്തിന്‍റെ ശിപാർശയോടെ കൃഷി ഓഫിസർക്ക് ബുധനാഴ്​ച വൈകിട്ട് അഞ്ചുമണിക്ക് മുമ്പ്​ നൽകണം. 17 ന് നടത്തുന്ന കർഷക ദിനാചരണ പരിപാടിയിൽ തെരഞ്ഞെടുത്ത കർഷകരെ ആദരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ, കൃഷി ഓഫിസർ നഈമാ നിഷാദ് അലി എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story