Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:15 AM IST Updated On
date_range 10 Aug 2022 1:15 AM ISTട്രിപ്പ് മുടക്കിയ സ്വകാര്യ ബസുകൾക്കെതിരെ മന്ത്രിക്ക് പരാതി
text_fieldsbookmark_border
കാക്കനാട്: ട്രിപ്പുകൾ മുടക്കി സ്വകാര്യ പരിപാടികൾക്കും മറ്റുമായി സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് പരാതി. കോൺട്രാക്റ്റ് ഗാരേജ് ഓപറേറ്റേഴ്സ് അസോസിയേഷനാണ് (സി.സി.ഒ.എ) ഗതാഗത മന്ത്രി ആന്റണി രാജുവിന് പരാതി നൽകിയത്. ഞായറാഴ്ച എറണാകുളത്ത് നടന്ന പരിപാടിക്കായി ജില്ലയിൽ പലയിടത്തുനിന്ന് 200ഓളം സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കി സമാന്തര സർവിസ് നടത്തിയെന്നാരോപിച്ചായിരുന്നു പരാതി നൽകിയത്. കോൺട്രാക്ട് ഗാരേജ് വാഹനങ്ങളുടെ ഓട്ടം തട്ടിയെടുക്കുന്നുവെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് എറണാകുളം ആർ.ടി.ഒ, എൻഫോഴ്സ്മെന്റ് വിഭാഗം എന്നിവിടങ്ങളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഔദ്യോഗിക ഫോണുകൾ സ്വിച്ച്ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് ഭാരവാഹികൾ പറയുന്നു. തുടർന്ന് മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതിനെ തുടർന്ന് ഫോട്ടോ സഹിതം പരാതി നൽകാൻ ആവശ്യപ്പെട്ടതോടെയാണ് ഇവർ പരാതിയുമായി എത്തിയത്. സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, എറണാകുളം ജില്ല പ്രസിഡന്റ് എ.ജെ. റിയാസ് എന്നിവർ ചേർന്നാണ് മന്ത്രിക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story