Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:13 AM IST Updated On
date_range 10 Aug 2022 1:13 AM ISTവെങ്കയ്യ നായിഡുവിനും ജഗ്ദീപ് ധൻഖറിനും വിരുന്നൊരുക്കി സ്പീക്കർ ഓം ബിർല
text_fieldsbookmark_border
ന്യൂഡൽഹി: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനും നിയുക്ത ഉപരാഷ്ട്രപതി ജഗ്ദീപ് ധൻവറിനും വിരുന്നൊരുക്കി ലോക്സഭ സ്പീക്കർ ഓം ബിർല. ഡൽഹിയിലെ ബിർലയുടെ വസതിയിൽ നടന്ന സൽക്കാരത്തിൽ ഇരുവരുടെയും ബന്ധുക്കളും പങ്കെടുത്തു. രാജ്യതാൽപര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ലോക്സഭയിലെ അനുഭവങ്ങളും ഇരുവരും പരസ്പരം പങ്കുവെച്ചതായി ലോക്സഭ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഇന്നാണ് വെങ്കയ്യ നായിഡു കാലാവധി പൂർത്തീകരിക്കുന്നത്. നാളെ പുതിയ ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻഖർ സത്യപ്രതിജ്ഞ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story