Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 1:06 AM IST Updated On
date_range 10 Aug 2022 1:06 AM ISTഏകദിന ഉപവാസ സമരം
text_fieldsbookmark_border
കോതമംഗലം: കോതമംഗലം ചെറിയപള്ളി തർക്കം അവസാനിപ്പിക്കാൻ സർക്കാർ നിയമിച്ച ജസ്റ്റിസ് കെ.ടി. തോമസ് കമീഷന്റെ ശിപാർശകൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കോതമംഗലം മതമൈത്രി സംരക്ഷണ സമിതി നേതൃത്വത്തിൽ ജനപ്രതിനിധികളുടെ നടത്തി. ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ സർവമത പ്രാർഥനയോടെ ജില്ല പഞ്ചായത്ത്, കോതമംഗലം നഗരസഭ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്, കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട്, പല്ലാരിമംഗലം, പിണ്ടിമന, വാരപ്പെട്ടി, കോട്ടപ്പടി എന്നീ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളുടെ ഉപവാസ സമരം ആരംഭിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് സമരം ഉദ്ഘാടനം ചെയ്തു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. ജനൽ കൺവീനർ കെ.എ. നൗഷാദ്, പി.എ.എം. ബഷീർ, ഷൈജന്റ് ചാക്കോ, ജെസി സാജു, മിനി ഗോപി, ഇ.എം. ജോണി, എ.ടി. പൗലോസ്, ഷെമീർ പനയ്ക്കൽ, എൽദോസ് ചേലാട്ട്, മൈതീൻ ഇഞ്ചക്കുടി, കെ.കെ. ദാനി, ബിൻസി, ഭാനുമതി, പ്രവീണ ഹരി, എം.എസ്. ബെന്നി, ഷിബു തെക്കുംപുറം, ടി.എ. റെജി, ഇ.കെ. സേവ്യർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
