Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:55 AM IST Updated On
date_range 10 Aug 2022 12:55 AM ISTഅന്തർസംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ
text_fieldsbookmark_border
വാകത്താനം: ബിഹാർ സ്വദേശിയായ തൊഴിലാളി രാഹുലിനെ (18) വാകത്താനം ജെറുസേലം മൗണ്ട് ഭാഗത്തെ പുല്ലക്കാട്ടുപടി പഴയ ബഥനി ബൈബിൾ കോളജായി പ്രവർത്തിച്ച കെട്ടിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ വാടകക്ക് താമസിച്ചിരുന്ന മുറിയിലെ സീലിങ് ഫാനിലാണ് മൃതദേഹം കണ്ടത്. വാകത്താനം പൊലീസ് നേതൃത്വത്തിൽ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ------------- ക്ഷേത്ര ജീവനക്കാരന്‍റെ മൃതദേഹം കണ്ടെത്തി കോട്ടയം: അമ്പലക്കടവ് ക്ഷേത്രത്തിലെ കാണാതായ ജീവനക്കാരൻ കാരാപ്പുഴ കർത്താംപറമ്പിൽ രാധാകൃഷ്ണന്‍റെ (45) മൃതദേഹം മീനച്ചിലാറിൽ താഴത്തങ്ങാടി അറുപുറ ഭാഗത്തുനിന്ന് ചൊവ്വാഴ്ച 12ഓടെ കണ്ടെത്തി. പരേതരായ ഹരിഹരൻ ആചാരി- പൊന്നമ്മാൾ ദമ്പതികളുടെ മകനാണ്. അറുപുറയിൽ ചൂണ്ടയിടാൻ എത്തിയ വിദ്യാർഥികളാണ് ആറ്റിലൂടെ മൃതദേഹം ഒഴുകുന്നത് കണ്ടത്. നാട്ടുകാർ നൽകിയ വിവരം അനുസരിച്ച് കോട്ടയം അഗ്നിരക്ഷ സേനാംഗങ്ങൾ ചേർന്ന് മൃതദേഹം കരക്കെത്തിച്ചു. നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ബുധനാഴ്ച 10ന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. അമ്പലക്കടവ് ക്ഷേത്രത്തിൽ സ്വീപ്പറായിരുന്ന രാധാകൃഷ്ണനെ ഇക്കഴിഞ്ഞ അഞ്ചാം തീയതി വൈകീട്ട് മുതലാണ് കാണാതായതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. മകൾ: നവമീകൃഷ്ണ. ---- ഫോട്ടോ: KTD Radhakrishnan ktm രാധാകൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story