Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:53 AM IST Updated On
date_range 10 Aug 2022 12:53 AM ISTഹോട്ടൽ ജീവനക്കാരൻ കെട്ടിടത്തിൽനിന്ന് വീണുമരിച്ചു
text_fieldsbookmark_border
IDD Amal 24 chrthny കുമരകം: കുമരകം സൂരി ഹോട്ടലിലെ ജീവനക്കാരനായ ഇടുക്കി കരിമ്പന്‍ മണിപ്പാറ കോച്ചേരിക്കുടിയിൽ ജോളിയുടെ മകൻ അമൽ (24) കെട്ടിടത്തിൽനിന്ന് വീണ് മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച 1.15ന് കുമരകം ജെട്ടിയിലെ കെട്ടിടത്തില്‍നിന്നാണ് വീണത്. ഹോട്ടലില്‍ രാത്രി 12.30വരെ ജോലി ചെയ്തതിനുശേഷം കുമരകം ജെട്ടിയില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ക്ക് കുടിവെള്ളം നല്‍കി താമസസ്ഥലത്തേക്ക് പോകാനിറങ്ങി. ഇതിനിടെ രണ്ടാംനിലയുടെ ടെറസിന് സമീപത്തെ വൈദ്യുതി കമ്പിയില്‍നിന്ന് ആഘാതമേറ്റ് താഴെ വീണെന്നാണ് പ്രാഥമിക നിഗമനം. സുഹൃത്തുക്കള്‍ ആദ്യം കുമരകത്തെയും പിന്നീട് കോട്ടയത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷിക്കുന്നതായി കുമരകം സി.ഐ ബിന്‍സി ജോസഫ് അറിയിച്ചു. സംസ്കാരം ബുധനാഴ്ച 12ന് കരിമ്പൻ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ലാലി. സഹോദരൻ: അലൻ. ------------ പടം: KTD Amal ktm അമല്‍ ----------------- അലിയാർ (65) കുമ്മനം: അമ്പൂരം ഇരുപതിൽ അലിയാർ (65) നിര്യാതനായി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് താഴത്തങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പടം: ktd Aliyar ktm --------------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story