Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഴങ്ങനാട്ട്​...

പഴങ്ങനാട്ട്​ കുറുക്കന്‍റെ ശല്യം

text_fields
bookmark_border
കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട് വാര്‍ഡിൽ അജ്ഞാത ജീവിയുടെ ശല്യം. ഇതിനകം പല വീടുകളിലെയും കോഴികളെയും ആടുകളെയും കാണാതായിട്ടുണ്ട്. കുറുക്കനാണ് രാത്രിയോ പകലെന്നോ ഇല്ലാതെ വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുകയും കൊല്ലുകയും ചെയ്യുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം വാര്‍ഡിലുള്ള കാടുപിടിച്ചുകിടന്ന പുല്ലുകാവുങ്ങല്‍ച്ചിറ കാട് വെട്ടി വൃത്തിയാക്കുന്നതിനിടെ നാല് കുറുക്കനെ നാട്ടുകാര്‍ കണ്ടിരുന്നു. എന്നാല്‍, ഇതിനെ പിടിക്കാന്‍ കഴിഞ്ഞില്ല. പകല്‍ പാടത്തും കൈതകളുടെ ഇടയിലും മറ്റും ഇരിക്കുന്ന കുറുക്കന്‍ രാത്രിയായാല്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ പിടികൂടുകയാണ്. കോഴിയുടെയും മറ്റും ശബ്ദംകേട്ട് ലൈറ്റിട്ട് പുറത്ത് വരുമ്പോഴേക്കും ഇവ ഓടിപ്പോയിരിക്കും. ഫോറസ്റ്റില്‍ പരാതി നല്‍കി ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും പിടികൂടാനായില്ല. ഇതോടെ പരിസരത്ത് താമസിക്കുന്ന വളര്‍ത്തുമൃഗങ്ങളുള്ളവർ ആശങ്കയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story