Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:39 AM IST Updated On
date_range 10 Aug 2022 12:39 AM ISTക്ഷേത്രത്തിലെ വെടിമരുന്ന് ഷെഡിലെ തീപിടിത്തം: രണ്ടുപേർ മരിച്ചു
text_fieldsbookmark_border
പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിലെ വെടിമരുന്ന് ഷെഡിൽ തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടുപേർ മരിച്ചു. പാണാവള്ളി പഞ്ചായത്ത് 17ാം വാർഡ് വാലുമ്മേൽ പരേതനായ രാജപ്പനാചാരിയുടെ മകൻ രാജേഷ് (41), പാണാവള്ളി പഞ്ചായത്ത് ഏഴാം വാർഡ് മറ്റത്തിൽ വീട്ടിൽ എം.പി. തിലകൻ (55) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിനുണ്ടായ അപകടത്തിൽ അഞ്ചുപേർക്കാണ് പരിക്കേറ്റത്. ഇതിൽ നില ഗുരുതരമായ തിലകനെയും രാജേഷിനെയും കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വെൽഡിങ് തൊഴിലാളിയായ രാജേഷ് ചൊവ്വാഴ്ച ഉച്ചയോടെയും പെയിന്റിങ് തൊഴിലാളിയായ തിലകൻ വൈകീട്ട് അഞ്ചിനുമാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ വാലുമ്മേൽ വിഷ്ണു (28) തറമേൽ വന്ദനം വീട്ടിൽ ധനപാലൻ (55) മറ്റത്തിൽ വീട്ടിൽ അരുൺകുമാർ (60) എന്നിവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ക്ഷേത്രത്തിൽ ഈ മാസം നടക്കുന്ന സപ്താഹത്തോടനുബന്ധിച്ച് പ്രത്യേക വഴിപാട് കൗണ്ടർ നിർമിക്കാനും പെയിന്റിങ് ഉൾപ്പെടെയുള്ള അനുബന്ധ ജേലികൾ ചെയ്തവരുമാണ് അപകടത്തിൽപെട്ടത്. കതിന നിറക്കാൻ സൂക്ഷിച്ചിരുന്ന കരിമരുന്നിലേക്ക് വെൽഡിങ് റാഡിൽനിന്ന് തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം. നിറച്ചുവെച്ചിരുന്ന കതിനകൾ കൂട്ടമായി പൊട്ടുകയും സൂക്ഷിച്ചുവെച്ചിരുന്ന കരിമരുന്നിന് തീ പിടിക്കുകയുമായിരുന്നു. കതിനകൾ പൊട്ടിത്തെറിച്ച് കെട്ടിടം ഭാഗികമായി തകർന്നു. രാജേഷിന്‍റെ മാതാവ്: സരോജിനി. ഭാര്യ: അശ്വതി. മക്കൾ: ശ്രീബാല, ശ്രീലക്ഷ്മി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. തിലകന്‍റെ ഭാര്യ: അനിത. മക്കൾ: അനന്തു, അശ്വന്ത്. സംസ്കാരം പിന്നീട്. APD rajesh രാജേഷ് APD thilakan തിലകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story