Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:35 AM IST Updated On
date_range 10 Aug 2022 12:35 AM ISTപ്രമുഖ വ്യവസായി പി. ഭാസ്‌കരന്‍ അന്തരിച്ചു
text_fieldsbookmark_border
attn ALL ekd baskaran കൊച്ചി: പ്രമുഖ വ്യവസായി എറണാകുളം പാലാരിവട്ടം നോര്‍ത്ത് ജനത റോഡ് പൈപ്പ് ഫീല്‍ഡ്, പടിഞ്ഞാറയില്‍ പി. ഭാസ്‌കരന്‍ (75) അന്തരിച്ചു. പൈപ്പ് ഡിസ്ട്രിബ്യൂട്ടേഴ്‌സ്, പൈപ്പ് ഫീല്‍ഡ്, റൂഫ്‌കോ ട്രേഡിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, റൂഫ്‌കോ ബില്‍ഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ്, എക്‌സിം പൈപ്പ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പൈപ്പ് ഫീല്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫീനിക്‌സ് കാര്‍സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജെം ഫിനിക്സ് ഒട്ടോ പ്രൈവറ്റ് ലിമിറ്റഡ്, ഫിനിക്സ് മൊബൈക്സ്, കാരമേറ്റ് കാർ കെയർ അബൂദബി, റെഡ് ഫോക്സ് ഓട്ടോ കെയർ റാസൽകൈമ തുടങ്ങിയവയുടെ മാതൃസ്ഥാപനമായ പൈപ്പ് ഫീൽഡ് ഗ്രൂപ് ഓഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമാണ്. സാമൂഹിക-സാംസ്കാരിക-കായിക മേഖലകളിലെ സംഘാടകനായിരുന്നു. എറണാകുളം മര്‍ച്ചന്റ്സ് യൂനിയന്‍ പ്രസിഡന്‍റ്, ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡന്‍റ്, വിവ കേരള ഫുട്‌ബാൾ ക്ലബ് ചെയർമാൻ, എറണാകുളം രാമവര്‍മ ക്ലബ് പ്രസിഡന്‍റ്, എറണാകുളം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ്, എറണാകുളം പൈപ്പ് ഡീലേഴ്‌സ് അസോ. പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: വനജ. മക്കള്‍: അജിത് ഭാസ്‌കരന്‍, ഡോ. ഷീന പ്രശാന്ത്. മരുമക്കള്‍: ഡോ. പ്രശാന്ത് ധനപാലന്‍, അനുപമ അജിത്. ---------------
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story