Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:32 AM IST Updated On
date_range 10 Aug 2022 12:32 AM ISTഎം.കെ സ്പോർട്ടിങ് ക്ലബിന് തുടക്കം
text_fieldsbookmark_border
ആലപ്പുഴ: ആലപ്പുഴയിലെ ആദ്യ ഫുട്ബാൾ പ്രഫഷനൽ ക്ലബ് എം.കെ സ്പോർട്ടിങ്ങിന്റെ പ്രവർത്തനത്തിന് തുടക്കമായി. മണിപ്പൂരിലെ മുൻ ഫുട്ബാൾ താരവും ബിസിനസുകാരനുമായ മിലാൻ കൊയ്ജയാണ് ഉടമ. കേരളത്തിലെ കൗമാരതാരങ്ങളെ മികച്ച പരിശീലനം നൽകി ദേശീയ-അന്തർദേശീയ തലത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. മുൻ ഇന്ത്യ ടീം കോച്ച് സതീവൻ ബാലനാണ് മുഖ്യപരിശീലകൻ. അബ്ദുൽ വാസി സഹപരിശീലകനും വിനായക് എസ്. പൈ ഡയറക്ടർ ഓഫ് ഫുട്ബാളറുമാണ്. സീനിയർ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽ ഈ മാസം 11 മുതൽ കണ്ണൂരിൽ ആരംഭിക്കും. കണ്ണൂർ-പയ്യന്നൂർ കോളജ് ഗ്രൗണ്ട് (ആഗസ്റ്റ് 11, 12), കോഴിക്കോട്- കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗ്രൗണ്ട് (ആഗസ്റ്റ് 13, 14), തൃശൂർ-കോർപറേഷൻ സ്റ്റേഡിയം (ആഗസ്റ്റ് 17, 18), തിരുവനന്തപുരം-സെൻട്രൽ സ്റ്റേഡിയം (ആഗസ്റ്റ് 22, 23), ആലപ്പുഴ-മദർ തെരേസ സ്കൂൾ ഗ്രൗണ്ട് (ആഗസ്റ്റ് 24, 25) എന്നിവിടങ്ങളിലാണ് സെലക്ഷൻ ട്രയൽ. ആദ്യദിനം യൂത്ത് ടീമും രണ്ടാംദിനം സീനിയർ ടീം സെലക്ഷനുമാണ് നടക്കുക. 13, 15, 18 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലുള്ളവർക്കായി ആലപ്പുഴയിൽ റെസിഡൻഷ്യൽ അക്കാദമിയും ആരംഭിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും 15 പേർ വീതം 45 കളിക്കാർക്കാണ് അവസരം. വാർത്തസമ്മേളനത്തിൽ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്‍റ് വി.ജി. വിഷ്ണു, മിലാൻ കൊയ്ജ, കെ.എ. വിജയകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story