Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിക്ഷേപകര്‍ക്ക് മുഴുവൻ...

നിക്ഷേപകര്‍ക്ക് മുഴുവൻ പണവും തിരികെ കിട്ടുമെന്ന്​ ഉറപ്പ്​ നൽകണം -വി.ഡി. സതീശന്‍

text_fields
bookmark_border
മാവേലിക്കര: കേരളത്തില്‍ സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന എല്ലാവര്‍ക്കും പണം തിരികെ കിട്ടും എന്ന ഉറപ്പ്​ കൊടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. അത് മുന്‍കാല പ്രാബല്യത്തോടെ കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ ബാങ്കിന്റെ കാര്യം മാത്രമാണ് മന്ത്രിയും സർക്കാറും പറയുന്നത്. അതിനു നിലവിലെ 'ഡെപ്പോസിറ്റ് ഗാരന്‍റി സ്‌കീം' പര്യാപ്തമല്ല. സ്കീം പ്രകാരം രണ്ടു ലക്ഷം രൂപ വരെ കൊടുക്കാനേ കഴിയൂ. അത് ബാങ്കിന്റെ ലിക്വിഡേഷന്‍ സമയത്തേ കൊടുക്കൂ. അതുകൊണ്ട് നിലവിലെ നിബന്ധനകള്‍ മാറ്റി മുഴുവന്‍ നിക്ഷേപവും പണം നഷ്ടപ്പെടുന്ന സ്ഥിതി വന്നാല്‍ തിരികെ കൊടുക്കുന്ന അവസ്ഥ ഉണ്ടാകണം. പ്രതിപക്ഷം അതിനാവശ്യമായ നിർദേശം കൊടുക്കാന്‍ തയാറാണ്. ഇത്തരം സ്‌കീമുകള്‍ കരിവന്നൂര്‍ ബാങ്കിനു മാത്രമായി ഒതുക്കിയാല്‍ അത് സമ്മതിക്കില്ല. കേരളത്തിലെ മുഴുവന്‍ ബാങ്കുകള്‍ക്കും അത് ബാധകമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക്​ നിക്ഷേപം തിരികെ കിട്ടാനുള്ള നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story