Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:32 AM IST Updated On
date_range 10 Aug 2022 12:32 AM ISTബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
text_fieldsbookmark_border
TDD ANSON (23) തൊടുപുഴ: ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന നാകപ്പുഴ തൈമറ്റം മടിപാറയില്‍ സണ്ണിയുടെ മകന്‍ ആന്‍സന്‍ (23) മരിച്ചു. സിവില്‍ എന്‍ജിനീയറിങ്ങ് പഠനത്തിനുശേഷം തൊടുപുഴയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടില്‍നിന്ന് ജോലി സ്ഥലത്തേക്ക് വരുമ്പോള്‍ എട്ട് മണിയോടെ കുമാരമംഗലത്ത് ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞാണ് അപകടം. റോഡില്‍ തെറിച്ചു വീണ ആന്‍സന്‍റെ കൈയിലൂടെ പാഴ്‌സല്‍ ലോറി കയറി. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം ബുധനാഴ്ച 11.30ന് നാകപ്പുഴ സെന്‍റ് മേരീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: ഏലിയാമ്മ. സഹോദരങ്ങള്‍: സൗമ്യ, രമ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story