Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:22 AM IST Updated On
date_range 10 Aug 2022 12:22 AM ISTഓപ്ഷൻസ് അങ്കമാലി ഷോറൂം നാളെ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും
text_fieldsbookmark_border
അങ്കമാലി: പട്ടിന്റെയും ഫാഷന്റെയും കേരളത്തിലെ ഏറ്റവും വലിയ ഷോറൂമായ ഓപ്ഷൻസ് അങ്കമാലിയിൽ ഒരുക്കിയ ഓപ്ഷൻസ് വെഡിങ് സെന്റർ വ്യാഴാഴ്ച രാവിലെ 10.30ന് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ദേശീയപാതയിൽ അങ്കമാലി പട്ടണത്തിന്റെ ഹൃദയഭാഗത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വിശാലമായ പാർക്കിങ് സൗകര്യങ്ങളോടെ മൂന്ന് നിലകളിലാണ് രണ്ടാമത്തെ വെഡിങ് സെന്റർ അങ്കമാലിയിൽ പണിതീർത്തിട്ടുള്ളതെന്ന് ഓപ്ഷൻസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.എ. മുഹമ്മദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10 വർഷത്തെ പ്രവർത്തന പാരമ്പര്യമാണുള്ളത്. നെയ്ത്തുകേന്ദ്രങ്ങളിൽനിന്ന് നേരിട്ട് ശേഖരിക്കുന്നതിനാൽ ഉയർന്ന ഗുണനിലവാരമുള്ള പട്ടുസാരികൾ ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അസുലഭ അവസരമായിരിക്കും ഓപ്ഷൻസിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. മാനേജിങ് പാർട്ണർ കെ.എ. ഷിഹാബ്, അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് പോൾ വർഗീസ്, ഓപ്ഷൻസ് മാനേജർ ചാർളി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ER ANKA 1 OPTIONS ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാർത്ത സമ്മേളനത്തിൽ ഓപ്ഷൻസ് ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.എ. മുഹമ്മദ് സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
