Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:42 AM IST Updated On
date_range 9 Aug 2022 1:42 AM IST'മരടില്‍ വില്ലേജ് ഓഫിസറെ നിയമിക്കണം'
text_fieldsbookmark_border
(പടം) മരട്: മരടില്‍ വില്ലേജ് ഓഫിസറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് എംപ്ലോയീസ് കോണ്‍ഗ്രസ് ധര്‍ണ നടത്തി. നിലവില്‍ കുമ്പളം വില്ലേജ് ഓഫിസര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. കുമ്പളം വില്ലേജ് ഓഫിസറും അവധിയിലായതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി വില്ലേജ് ഓഫിസറെ അനുവദിക്കണമെന്ന് ആവശ്യപ്പട്ടാണ് സമരം നടത്തിയത്. കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നജീബ് താമരക്കുളം അധ്യക്ഷത വഹിച്ചു. കെ.ബി. മുഹമ്മദ് കുട്ടി, നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍, സി.ഇ. വിജയന്‍, ആന്റണി കളരിക്കല്‍, പി.പി. സന്തോഷ്, സി.പി. ഷാജികുമാര്‍, ചന്ദ്രകലാധരന്‍, ബെന്‍ഷാദ് നടുവിലവീട്, രാജി സുമേഷ്, ബിനോയ് ജോസഫ്, സിബി സേവ്യര്‍, മോളി ഡെന്നി, പത്മപ്രിയ വിനോദ്, ജയ ജോസഫ്, ബേബി പോള്‍, രേണുക ശിവദാസന്‍, സി.പി. ജോസഫ്, സജീര്‍ നെട്ടൂര്‍, ഫൈസല്‍ തെക്കേവീട്ടില്‍ എന്നിവർ സംസാരിച്ചു. EC-TPRA-4 Maradu Village Office അണ്‍ ഓര്‍ഗനൈസ്ഡ് വര്‍ക്കേഴ്‌സ് എംപ്ലോയീസ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മരട് വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
