Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:36 AM IST Updated On
date_range 9 Aug 2022 1:36 AM ISTഖാദി തുണിയിൽ നിർമിച്ച ദേശീയപതാകകൾ വിതരണം ചെയ്തു
text_fieldsbookmark_border
മട്ടാഞ്ചേരി: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ജൈൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ വീടുകളിൽ ഉയർത്താനായി കൈത്തറിയിൽ നിർമിച്ച ദേശീയ പതാകകൾ സൗജന്യമായി വിതരണം ചെയ്തു. മട്ടാഞ്ചേരി പനയപ്പിള്ളിയിലെ കോർപറേഷൻ കോളനി മേഖലയിൽ സംഘടിപ്പിച്ച ചടങ്ങ് മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മുകേഷ് ജൈൻ അധ്യക്ഷത വഹിച്ചു. മട്ടാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫിസർ എ. ഉണ്ണികൃഷ്ണൻ, ഫുട്ബാൾ പരിശീലകൻ റുഫസ് ഡിസൂസ, എം.എം. സലീം , എൻ.കെ.എം. ഷരീഫ് , വിപിൻ പട്ടേൽ എന്നിവർ സംസാരിച്ചു. ചിത്രം: മട്ടാഞ്ചേരി അസി.പൊലീസ് കമീഷണർ വി.ജി. രവീന്ദ്രനാഥ് ദേശീയ പതാക വിതരണം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
