Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോര്‍പറേഷന്‍...

കോര്‍പറേഷന്‍ കൗണ്‍സില്‍ നഗരത്തിൽ പൊതുശുചിമുറികൾ എത്ര: റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

text_fields
bookmark_border
കൊച്ചി: നഗരത്തിലെ പൊതുശുചിമുറികളെക്കുറിച്ച് 20 ദിവസത്തിനുള്ളില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ന​ഗരാസൂത്രണ സമിതിയോട് കോർപറേഷൻ മേയര്‍ എം. അനില്‍കുമാറിന്‍റെ നിർദേശം. കോര്‍പറേഷന്‍ കൗണ്‍സില്‍ യോ​ഗത്തില്‍ ടേക് എ ബ്രേക് പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് മേയറിന്‍റെ നിര്‍ദേശം. ന​ഗരാസൂത്രണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമാകും ടേക് എ ബ്രേക് പദ്ധതിയിലൂടെ സ്ഥാപിക്കുന്ന ശുചിമുറികള്‍ ഏത് തരത്തിലുള്ളതാണെന്നും നടത്തിപ്പ് ചുമതല ആര്‍ക്ക് നല്‍കണമെന്നും തീരുമാനിക്കുക. ന​ഗരത്തില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന കണ്ടെയ്നര്‍ ടോയ്​ലെറ്റ് സ്ഥാപിച്ച് പ്രവര്‍ത്തന ചുമതല കുടുംബശ്രീയെ ഏല്‍പിക്കണമെന്ന നിര്‍ദേശമാണ് മേയര്‍ മുന്നോട്ടുവെച്ചത്. ശുചിമുറികള്‍ സ്ഥാപിക്കുന്ന ഡിവിഷന്‍റെ കൗണ്‍സിലറാണ് അതേ ഡിവിഷനില്‍നിന്ന് കുടുംബശ്രീ സംഘത്തെ കണ്ടെത്തി നടത്തിപ്പുചുമതല ഏല്‍പിക്കേണ്ടത്. 10 കണ്ടെയ്നര്‍ ടോയ്​ലെറ്റ് സ്ഥാപിച്ച് നല്‍കാന്‍ റോട്ടറി ക്ലബ് മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോര്‍പറേഷന്‍ സ്ഥാപിക്കുന്ന ശുചിമുറികള്‍ സൗജന്യമായി ജനങ്ങള്‍ക്ക് തുറന്ന് നല്‍കണമെന്ന പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സുനിത ഡിക്‌സന്റെ അഭിപ്രായത്തെ മേയറടക്കം കൗണ്‍സില്‍ ഒന്നാകെ എതിര്‍ത്തു. സൗജന്യമായി തുറന്നുനല്‍കിയാല്‍ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കില്ലെന്നായിരുന്നു മറ്റുള്ളവരുടെ പക്ഷം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story