Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:28 AM IST Updated On
date_range 9 Aug 2022 1:28 AM ISTഡെങ്കിപ്പനി പ്രതിരോധം: യോഗം ചേര്‍ന്നു
text_fieldsbookmark_border
മരട്: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വളന്തകാട് പ്രാഥമികാരോഗ്യ കേന്ദ്രവും മരട് മുനിസിപ്പാലിറ്റിയും ജില്ല മെഡിക്കല്‍ ഓഫിസിന്‍റെയും ആഭിമുഖ്യത്തില്‍ യോഗം ചേര്‍ന്നു. ഡെങ്കിപ്പനി കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഡിവിഷന്‍ 28 ഐ.എന്‍.ടി.യു.സി പ്രദേശത്ത് ആശ, കുടുംബശ്രീ, അംഗന്‍വാടി, ഹെല്‍ത്ത് സ്റ്റാഫ് എന്നിവരടങ്ങുന്ന സംഘങ്ങളായി ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനിച്ചു. കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ആന്‍റണി ആശാന്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസിനെ പ്രതിനിധാനം ചെയ്ത് ടെക്‌നിക്കല്‍ അസി. റഷീദ്, മലേറിയ ഓഫിസര്‍ സുമയ്യ, സീനിയര്‍ ബയോളജിസ്റ്റ് ജബ്ബാര്‍ എന്നിവര്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്ഥിരം സമിതി അധ്യക്ഷന്‍ ചന്ദ്രകലാധരന്‍, മെഡിക്കല്‍ ഓഫിസര്‍ ബാലു ഭാസി, വെറ്ററിനറി ഡോ.ഐശ്വര്യ, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷാജി പി. ജോണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തോമസ് ഹണി എന്നിവര്‍ സംസാരിച്ചു. EC-TPRA-3 Denkipani ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെട്ടൂര്‍ പ്രിയദര്‍ശിനി ഹാളില്‍ ചേര്‍ന്ന യോഗം കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
