Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:26 AM IST Updated On
date_range 9 Aug 2022 1:26 AM ISTആലുവ-മൂന്നാർ റോഡിൽ വാഴനട്ടു
text_fieldsbookmark_border
കീഴ്മാട്: മുസ്ലിം യൂത്ത് ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ആഭിമുഖ്യത്തിൽ ആലുവ-മൂന്നാർ റോഡിൽ വാഴനട്ട് പ്രതിഷേധിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡായ ഇവിടെ വാഹനം ഓടിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ആലുവ മുതൽ പെരുമ്പാവൂർവരെ വലുതും ചെറുതുമായ നിരവധി കുഴികളാണുള്ളത്. അപകടങ്ങൾ പതിവാണ്. കുഴികൾ അടക്കാൻ പൊതുമരാമത്ത് അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധം മുസ്ലിം ലീഗ് കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മുജീബ് കുട്ടമശ്ശേരി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുധീർ കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. ആലുവ നിയോജക മണ്ഡലം ജോ. സെക്രട്ടറി ശിഹാബ് ചെറോടത്ത്, കെ.ബി. അബ്ദുറഹീം, നൗഷാദ് കക്കാട്ടിൽ, അബ്ദുസമദ് കോട്ടായി, നാസിൽ ഹനീഫ, ഫൈസൽ കുന്നപ്പിള്ളി, അബ്ഷാൻ, ലത്തീഫ് കുന്നപ്പിള്ളി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas10 youth leeg keezhmad മുസ്ലിം യൂത്ത് ലീഗ് കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി ആലുവ-മൂന്നാർ റോഡിന്‍റെ തകർച്ചയിൽ പ്രതിഷേധിച്ച് വാഴനട്ടപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
