Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:22 AM IST Updated On
date_range 9 Aug 2022 1:22 AM ISTസമരമുഖത്തേക്ക് ആംബുലൻസ് കടത്തിവിട്ടതിനെതിരെ എം.എൽ.എ
text_fieldsbookmark_border
ആലുവ: യൂത്ത് കോൺഗ്രസ് സമരം നടക്കുന്ന റോഡിലേക്ക് ആംബുലൻസ് കടത്തിവിട്ടതിനെതിരെ അൻവർ സാദത്ത് എം.എൽ.എ റൂറൽ എസ്.പിക്ക് പരാതി നൽകി. സമരക്കാരെ തടയാൻ ബാരിക്കേഡ് വെച്ച് ഗതാഗതം നിയന്ത്രിച്ചിരുന്ന റോഡിലേക്ക് രോഗിയുമായി വന്ന ആംബുലൻസ് പൊലീസ് കടത്തിവിടുകയായിരുന്നു. ഉടൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരപരിപാടികൾ താൽക്കാലികമായി നിർത്തി. പൊലീസുമായി സഹകരിച്ച് ബാരിക്കേഡുകൾ നീക്കി ആംബുലൻസിന് പോകാൻ വഴിയൊരുക്കിക്കൊടുത്തു. പൊലീസ് തന്നെ ഗതാഗതം നിയന്ത്രിച്ചിരുന്ന സമരമുഖത്തേക്ക് രോഗിയുമായുള്ള ഒരു ആംബുലൻസ് കടത്തിവിട്ട് സമര പരിപാടി അലങ്കോലപ്പെടുത്താനും സംഘർഷം സൃഷ്ടിക്കാനും പൊലീസ് നടത്തിയ ഗൂഢാലോചനയാണിതെന്ന് സംശയമുള്ളതായി എം.എൽ.എ ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story