Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡപകടം:...

റോഡപകടം: മരണപ്പെടുന്നവരുടെ ആശ്രിതർക്ക്​ നഷ്ടപരിഹാരത്തിന്​ വ്യവസ്ഥയുണ്ടോയെന്ന്​ ഹൈകോടതി

text_fields
bookmark_border
​കൊച്ചി:​ റോഡപകടങ്ങളിൽ മരണപ്പെടുന്നവരുടെ ആശ്രിതർക്ക്​ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ടോയെന്ന്​ ഹൈകോടതി. റോഡ്​ തകരാർ മൂലമുണ്ടാകുന്ന അപകടങ്ങളിൽ കരാറുകാർക്ക്​ ബാധ്യതയുണ്ടെന്ന്​ ദേശീയപാത അതോറിറ്റി അഭിഭാഷകൻ അറിയിച്ചപ്പോഴാണ്​ ഇക്കാര്യം ആരാഞ്ഞത്​. അപകടം ഉണ്ടായ ഭാഗത്തെ റോഡിന്റെ ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥൻ, കരാറുകാർ എന്നിവരെക്കുറിച്ചും തകർന്ന്​ കിടക്കുന്ന മറ്റ് ഭാഗങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങുന്ന റിപ്പോർട്ട്​ സമർപ്പിക്കാനും കോടതി നിർദേശിച്ചു. റോഡ് സഞ്ചാരയോഗ്യമല്ലാത്തപ്പോൾ ടോൾ പിരിക്കാനാകുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അമിക്കസ്​ക്യൂറി കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ദേശീയപാത അതോറിറ്റിയോട് കോടതി നിർദേശിച്ചു. റോഡ് മികച്ച നിലയിൽ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം കൂടി ബന്ധപ്പെട്ടവർക്ക്​ നൽകുന്നതാണ്​ ടോൾ പിരിക്കാനുള്ള അനുമതിയെന്നും കോടതി വ്യക്​തമാക്കി. അങ്കമാലിയിൽ റോഡിലെ കുഴിയിൽ വീണ് മരിച്ച പറവൂർ സ്വദേശി ഹാഷിം ഏഴു വർഷമായി ഇതിലേ യാത്ര ചെയ്യുന്നതായി അമിക്കസ്​ ക്യൂറി ചൂണ്ടിക്കാട്ടി. മഴ കാരണം കുഴി ശ്രദ്ധയിൽപ്പെട്ടില്ല. ഭാര്യയും വിദ്യാർഥികളായ രണ്ട് മക്കളും അടങ്ങിയതാണ് കുടുംബമെന്നും അമിക്കസ്​ ക്യൂറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story