Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 1:04 AM IST Updated On
date_range 9 Aug 2022 1:04 AM ISTകേരള സര്‍വകലാശാല വാർത്തകൾ
text_fieldsbookmark_border
പി.ജി പ്രവേശനം: രജിസ്‌ട്രേഷൻ തീയതി നീട്ടി കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളിലും യു.ഐ.ടി., ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആഗസ്റ്റ് 12 വരെ നീട്ടി. വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in. സി.എച്ച്.എം.എം ചാവര്‍കോട് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ എം.എ ഇംഗ്ലീഷ് കോഴ്‌സ് പുതിയതായി ഉള്‍പ്പെടുത്തി. നിലവില്‍ ഓപ്ഷന്‍ സമര്‍പ്പിച്ചവര്‍ക്ക് ഈ കോഴ്‌സുകൂടി ഉള്‍പ്പെടുത്താനും രജിസ്‌ട്രേഷന്‍ ചെയ്യാത്തവര്‍ക്ക് ഇതുകൂടി ഉള്‍പ്പെടുത്തി അപേക്ഷ സമര്‍പ്പിക്കാനും അവസരമുണ്ട്. ബി.എഡ് പ്രവേശനം കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/കെ.യു.സി.ടി.ഇ/ സ്വാശ്രയ കോളജുകളിലും ഒന്നാം വര്‍ഷ ബി.എഡ് പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുള്ള അവസാന തീയതി ആഗസ്റ്റ് 16 വരെ നീട്ടി. വിവരങ്ങള്‍ക്ക് http://admissions.keralauniversity.ac.in നിലവില്‍ രജിസ്‌ട്രേഷന്‍ നടത്തിയവർക്ക് പേര്, ജനനതീയതി, അക്കാദമിക വിവരങ്ങള്‍ കോളജുകളുെടയും കോഴ്സുകളുെടയും ഓപ്ഷനുകള്‍ തുടങ്ങിയ തിരുത്തലുകള്‍ക്കുള്ള ലിങ്ക് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്‌ട്രേഷൻ പോര്‍ട്ടലിലേക്ക് കെ.എന്‍.എം.ബി.എഡ് കോളജിലെ കോഴ്‌സുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷഫലം എം.ഫില്‍ അറബിക് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് വിദ്യാർഥികളുടെ (2020-21 ബാച്ച്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈംടേബിള്‍ ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍സയന്‍സ് (എസ്.ഡി.ഇ.- 2017 അഡ്മിഷന് മുമ്പ്) 2003 സ്‌കീം സപ്ലിമെന്‍ററി പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. ആഗസ്റ്റ് രണ്ടിന് നടത്താനിരുന്നതും മാറ്റിെവച്ചതുമായ ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജിലെയും ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി.കോളജിെലയും മൂന്നാം സെമസ്റ്റര്‍ ബി. വോക് സോഫ്റ്റ്‌വെയര്‍ ഡെവലപ്മെന്‍റ് കോഴ്‌സിന്റെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 11ന് അതത് കേന്ദ്രങ്ങളില്‍ നടത്തും. പരീക്ഷഫീസ് സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (റെഗുലര്‍ -2021 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്‍റ്/സപ്ലിമെന്‍ററി- 2020 അഡ്മിഷന്‍, സപ്ലിമെന്‍ററി -2017 - 2019 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് - 2013-2016 അഡ്മിഷന്‍) പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ആഗസ്റ്റ് 17 വരെയും 150 രൂപ പിഴയോടെ ആഗസ്റ്റ് 22 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story