Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅപായ ഭീഷണി:...

അപായ ഭീഷണി: പരാതിക്കൊരുങ്ങി തൃക്കാക്കര നഗരസഭ സെക്രട്ടറി

text_fields
bookmark_border
കാക്കനാട്: അപായ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കാനൊരുങ്ങി തൃക്കാക്കര നഗരസഭ സെക്രട്ടറി. കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗത്തിൽ നഗരസഭ അധ്യക്ഷയും കൗൺസിലർമാരുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെയാണ് സെക്രട്ടറി ബി. അനിൽകുമാർ പൊലീസിനും സർക്കാറിനും പരാതി നൽകുന്നത്. അധ്യക്ഷയുൾപ്പെടെ കാബിനിൽ വന്ന് ഭീഷണിപ്പെടുത്തുകയും നിരന്തരമായി വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അധികൃതരെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹപ്രവർത്തകരുടെയും മറ്റും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് പരാതി നൽകുന്നത്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ അധ്യക്ഷയും സെക്രട്ടറിയും തമ്മിൽ വാക്കേറ്റം നടന്നിരുന്നു. രണ്ടാം വാർഡിൽ നിർമാണം ആരംഭിച്ച സ്വകാര്യ ഫ്ലാറ്റിന് സ്റ്റോപ്പ് മെമ്മോ നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു വാഗ്വാദം ഉണ്ടായത്. അന്ന് രൂക്ഷമായ ഭാഷയിലായിരുന്നു കൗൺസിലർമാർ പ്രതികരിച്ചതെന്നും കൗൺസിൽ ഹാളിന്​ പുറത്ത് ഇത്തരത്തിലുള്ള അവസ്ഥകൾ സംഭവിച്ചാലോ എന്ന് സാധ്യത പരിഗണിച്ചാണ് പരാതിക്ക് ഒരുങ്ങുന്നതെന്നാണ് വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story