Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:46 AM IST Updated On
date_range 9 Aug 2022 12:46 AM ISTവ്യാപാരിയുടെ മരണം ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കണം -വ്യാപാരികൾ
text_fieldsbookmark_border
കൊച്ചി: നെടുമ്പാശ്ശേരിക്ക് സമീപം ഹോട്ടല്‍ വ്യാപാരി ഹാഷിം മരിക്കാനിടയായ സംഭവത്തില്‍ ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മഴക്കാലത്തിന് മുമ്പ് ബൈപാസിലെ കുഴികള്‍ അടക്കണമെന്ന് വ്യാപാരികള്‍ രണ്ട് മാസം മുമ്പ് അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ദിവസേന 39 ലക്ഷം രൂപക്ക് മുകളില്‍ വരുമാനമുള്ള പാലിയേക്കര ടോള്‍ പ്ലാസയുടെ കരാറുകാരനാണ് ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ചുമതല. കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും മരണപ്പെട്ട വ്യാപാരിയുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും പ്രസിഡന്റ് പി.സി. ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറര്‍ സി.എസ്. അജ്മല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story