Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:44 AM IST Updated On
date_range 9 Aug 2022 12:44 AM ISTനവസങ്കൽപ് പദയാത്ര: മുതിർന്ന നേതാക്കൾക്ക് ആദരം
text_fieldsbookmark_border
കൊച്ചി: ജില്ല കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിക്കുന്ന നവസങ്കൽപ് പദയാത്രയുടെ ഭാഗമായി ജില്ലയിലെ മൺമറഞ്ഞതും മുതിർന്നതുമായ കോൺഗ്രസ് നേതാക്കളുടെ വസതികൾ സന്ദർശിച്ച് കുടുംബാംഗങ്ങൾക്ക് ആദരവ് നൽകി. മുൻ കെ.പി.സി.സി പ്രസിഡന്റും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന കെ.പി. മാധവൻ നായരുടെ വസതി സന്ദർശിച്ച് അദ്ദേഹത്തിന്റെ പത്നി പവിഴം മാധവൻ നായരെ ആദരിച്ചു. തുടർന്ന് മുൻ കെ.പി.സി.സി പ്രസിഡന്റും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ.പി. എബ്രഹാമിന്‍റെ വസതി സന്ദർശിച്ച് മകൻ കെ.എ. ചാക്കോയെ ആദരിച്ചു. മുൻ മന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന എ.എൽ. ജേക്കബ്, മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റും ഡി.സി.സി പ്രസിഡന്റുമായിരുന്ന പോൾ പി. മാണി, കെ.എസ്.യു സ്ഥാപക നേതാവായിരുന്ന അഡ്വ. ജോർജ് തരകൻ എന്നിവരുടെ വീടുകൾ സന്ദർശിച്ചു. ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ദീപ്തി മേരി വർഗീസ്, ബി.എ. അബ്ദുൽ മുത്തലിബ്, കോൺഗ്രസ് നേതാക്കളായ ഡൊമിനിക് പ്രസന്‍റേഷൻ, എൻ. വേണുഗോപാൽ, ടോണി ചമ്മണി, ഐ.കെ. രാജു, ജോസഫ് ആന്റണി, ബിനീഷ് പുല്ലിയാട്ടിൽ, ഷൈജു കേളന്തറ, ജോഷി പള്ളൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ഫോട്ടോ ക്യാപ്ഷൻ ER Griha sandarsanam മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.പി. മാധവൻ നായരുടെ വസതിയിലെത്തി അദ്ദേഹത്തിന്‍റെ പത്നി പവിഴം മാധവൻ നായരെ ആദരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story