Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:42 AM IST Updated On
date_range 9 Aug 2022 12:42 AM ISTനഗരസഭ ഓഫിസിലെ സംഘട്ടനം: കൗൺസിലർമാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
text_fieldsbookmark_border
മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭ ഓഫിസിൽ കോൺഗ്രസ് വനിത കൗൺസിലർമാർ തമ്മിൽ ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ് മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞിരുന്ന നഗരസഭ വൈസ്ചെയർപഴ്സൻ സിനി ബിജു, കൗൺസിലർ ജോയ്സ് മേരി ആന്റണി എന്നിവരെ വിദഗ്ധ ചികിത്സക്ക് ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കെതിരെ വധശ്രമത്തിനുൾപ്പെടെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ ഇരുവരും പൊലീസ് കാവലിലാണ്. മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്. ഏറ്റുമുട്ടലിൽ പരിക്കേറ്റ മറ്റൊരു കൗൺസിലർ പ്രമീള ഗിരീഷ്കുമാർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ ചികിത്സക്കുശേഷം തിങ്കളാഴ്ച വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നഗരസഭയിൽ മൂന്ന് കോൺഗ്രസ് വനിത കൗൺസിലർമാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story