Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൃഷിനാശം: നഷ്ടപരിഹാരം...

കൃഷിനാശം: നഷ്ടപരിഹാരം ഉടൻ നൽകണം- അനൂപ് ജേക്കബ്

text_fields
bookmark_border
പിറവം: നിയോജകമണ്ഡലത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അടിയന്തര ധനസഹായം നൽകണമെന്ന് അനൂപ്‌ ജേക്കബ്‌ എം.എല്‍.എ. കഴിഞ്ഞ ദിവസം കൃഷിനാശം ഉണ്ടായ പാമ്പാക്കുട ഗ്രാമപഞ്ചായത്തില്‍ ഓണക്കൂര്‍ പ്രദേശം അദ്ദേഹം സന്ദര്‍ശിച്ചു. വാഴ, കപ്പ തുടങ്ങിയവക്കും ഏക്കർ കണക്കിനുള്ള പച്ചക്കറി കൃഷിയുമാണ് നശിച്ചത്. മഴമൂലം നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. പരമാവധി ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും കലക്ടര്‍ക്കും കത്ത്നൽകിയിട്ടുണ്ട്. കൃഷിക്കാരെ ഇന്‍ഷുറന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നൽകി. പാമ്പാക്കുട ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ് തോമസ്‌ തടത്തില്‍, പഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ്, ശ്രീകാന്ത് എന്നിവരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും എം.എല്‍.എയോടൊപ്പം ഉണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story