Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസഭ തർക്ക പരിഹാര ബിൽ:...

സഭ തർക്ക പരിഹാര ബിൽ: മതമൈത്രി സംരക്ഷണ സമിതിയുടെ ഉപവാസം ഇന്ന്

text_fields
bookmark_border
കോതമംഗലം: മലങ്കര സഭ തർക്കം ശാശ്വതമായി പരിഹരിക്കാൻ നിയമ പരിഷ്കരണ കമീഷൻ ചെയർമാൻ ജസ്റ്റിസ് കെ.ടി. തോമസ് സർക്കാറിന് സമർപ്പിച്ച സഭ തർക്ക പരിഹാര ബിൽ എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മതമൈത്രി സംരക്ഷണ സമിതി ചൊവ്വാഴ്ച രാവിലെ 10ന് കോതമംഗലം ഗാന്ധി സ്ക്വയറിൽ ഉപവാസം സംഘടിപ്പിക്കും. പള്ളികളിൽ ഹിതപരിശോധന നടത്തി ഭൂരിപക്ഷം ഇടവകക്കാർക്ക് പള്ളികൾ വിട്ടുകൊടുത്ത് സംഘർഷഭരിതമായ സാഹചര്യങ്ങൾ ഒഴിവാക്കി സമാധാനം കൈവരിക്കണമെന്നാണ് റിപ്പോർട്ടിലുള്ളത്. 2017ലെ സുപ്രീംകോടതി വിധിക്കുശേഷം മലങ്കരയിലെ എല്ലാ പള്ളികളും സംഘർഷാവസ്ഥയിലാണ്. എത്രയും വേഗം നിയമം നിർമിച്ച് നടപ്പാക്കാനായി സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ടാണ് ജനപ്രതിനിധികൾ ഉപവാസം. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story