Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:35 AM IST Updated On
date_range 9 Aug 2022 12:35 AM ISTഏലത്തോട്ടത്തിൽ അജ്ഞാത മൃതദേഹം
text_fieldsbookmark_border
കട്ടപ്പന: വണ്ടന്മേട് മാലിക്ക് സമീപം സ്വകാര്യ വ്യക്തി പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിൽ ജീർണിച്ച നിലയിൽ പുരുഷന്‍റെ അജ്ഞാത മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കറുത്ത ട്രൗസർ മാത്രമാണ് ധരിച്ചിരിക്കുന്നത്. വലത് കൈയിൽ ചുവന്ന ചരട് കെട്ടിയുണ്ട്. 35നും 40നും ഇടയിൽ പ്രായമുണ്ടെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11ഓടെ തോട്ടമുടമയാണ് കൈത്തോടിന് സമീപം മൃതദേഹം കണ്ടത്. കട്ടപ്പന എസ്.എച്ച്.ഒ വിശാൽ ജോൺസന്‍റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി. ഫോറൻസിക് സംഘവും പരിശോധന നടത്തി. സമീപത്തെ തോട്ടങ്ങളിലെ തൊഴിലാളികളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോറൻസിക് പരിശോധന ഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story