Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുർബാന തർക്കം...

കുർബാന തർക്കം തെരുവിലേക്ക്; സഭാ നേതൃത്വം പ്രതിസന്ധിയിൽ

text_fields
bookmark_border
-വിമത സമ്മേളനത്തിന് മുന്‍കൈയെടുത്ത വൈദികര്‍ക്കെതിരെ നടപടിക്ക്​ സാധ്യത കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ കുർബാനയുമായി ബന്ധപ്പെട്ട തർക്കം തെരുവിലെത്തിയതോടെ സഭാ നേതൃത്വം പ്രതിസന്ധിയിൽ. മാർപാപ്പതന്നെ ഇടപെട്ടിട്ടും സഭാ നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വിശ്വാസ സംരക്ഷണ സമ്മേളനത്തിൽ നിരവധി വൈദികരും പതിനായിരക്കണക്കിന്​ വിശ്വാസികളും പ​​ങ്കെടുത്തത്​ അധികൃതരെ ഞെട്ടിച്ചു​. വൈദികരുടെ ഈ നടപടിയെ സിറോ മലബാർ സഭ ശക്തമായ ഭാഷയിൽ താക്കീത്​ ചെയ്യുകകൂടി ചെയ്തതോടെ വരും ദിവസങ്ങളിൽ പ്രശ്നം കൂടുതൽ സങ്കീർണമാകാനാണ്​ സാധ്യത. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനക്കായി ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് വലിയൊരു വിഭാഗം വൈദികരും വിശ്വാസികളും. അതിരൂപതയെ ഉള്ളിൽനിന്ന്​ കുത്തിയവരെ താക്കോൽ സ്ഥാനത്ത്​ ഇരുത്തിയാൽ ഇടവകകൾ സഹകരിക്കില്ലെന്നും അടിച്ചമർത്തലും അടച്ചേൽപിക്കലും തുടർന്നാൽ അതിനെതിരെ രക്തസാക്ഷിത്വം വരിക്കാൻപോലും തയാറാണെന്നും​ പ്രതിജ്ഞ എടുത്താണ്​ വിമത വിഭാഗം സമ്മേളനം നടത്തി പിരിഞ്ഞത്​. എന്നാൽ, മാർപാപ്പ ഇടപെട്ട്​ തീരുമാനിച്ച കാര്യത്തിൽ അത്​ ചോദ്യം ചെയ്യുന്നതും സമ്മേളനം സംഘടിപ്പിക്കുന്നതും ഗുരുതര അച്ചടക്ക ലംഘനമാണന്നാണ്​ സിറോ മലബാർ സഭയുടെ നിലപാട്​. മേജർ ആർക്കി എപ്പിസ്​കോപ്പൽ കൂരിയയിൽനിന്നുള്ള വിശദീകരണക്കുറിപ്പിലാണ്​ ഇക്കാര്യം ഉള്ളത്​. കത്തോലിക്ക സഭയുടെ ഭരണസംവിധാനം മനസ്സിലാകുന്നവർക്കും സഭയിലെ അച്ചടക്കത്തിനും വിധേയത്വത്തിനും എതിരായി പ്രവർത്തിക്കുന്നവർ ആരായിരുന്നാലും അവർക്കെതിരെ സ്വീകരിക്കുന്ന നടപടിയെക്കുറിച്ചും അറിവുള്ളവർക്ക്​ ആന്റണി കരിയിൽ രാജിവെക്കേണ്ടിവന്നതിന്‍റെ കാരണം പ്രത്യേകിച്ച്​ ആലോചിച്ച്​ കണ്ടുപിടിക്കേണ്ടതില്ലെന്ന്​ പറഞ്ഞാണ്​ മേജർ ആർക്കി എപ്പിസ്​കോപ്പൽ ചാൻസലർ ഫാ. വിൻസന്‍റ്​ ചെറുവത്തൂർ പുറത്തിറക്കിയ ഏഴുപേജുള്ള വിശദീകരണക്കുറിപ്പ്​ അവസാനിപ്പിക്കുന്നത്​. സഭാ നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേത്തിനിറങ്ങിയ എല്ലാ വൈദികര്‍ക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ്​ ഇതു നൽകുന്ന സൂചന. വിമത സമ്മേളനത്തിന് മുന്‍കൈയെടുത്ത വൈദികര്‍ക്കെതിരെയാകും ആദ്യ നടപടി. വൈദികര്‍ക്കെതിരെ അച്ചടക്ക നടപടികളുണ്ടായാല്‍ വിമതവിഭാഗം അൽമായർ പ്രതിഷേധം കടുപ്പിക്കുമെന്നുറപ്പാണ്​. അതിരൂപതയില്‍ ആന്റണി കരിയിലിന് പകരം അഡ്മിനിസ്ട്രേറ്ററെ നിയമിച്ച് തര്‍ക്കങ്ങള്‍ക്ക്​ പരിഹാരം കാണാമെന്ന സഭാ നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്‍ക്കേറ്റ തിരിച്ചടിയായാണ് ഞായറാഴ്ചത്തെ സമ്മേളനം വിലയിരുത്തപ്പെടുന്നത്​. അതിരൂപതയിലെ വിമത വിഭാഗത്തിന്റെ ശക്തിയാണ്​ ഇത്​ വെളിവാക്കുന്നത്​. എന്നാൽ, സംഗമത്തിൽ പ​ങ്കെടുത്ത വൈദികരിൽ അധികവും വിശ്രമജീവിതം നയിക്കുന്നവരാണന്നും അവർ നടത്തുന്നത്​ സഭാവിരുദ്ധ പ്രവർത്തനമാണന്നും സംയുക്ത സഭാ സംരക്ഷണ സമിതി ഭാരവാഹികൾ പറയുന്നു. എം. ഷറഫുല്ലാഖാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story