Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകര്‍ഷക ദിനാചരണം...

കര്‍ഷക ദിനാചരണം ബഹിഷ്‌കരിക്കും

text_fields
bookmark_border
കൊച്ചി: കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ രൂക്ഷമായി തുടരുമ്പോൾ സർക്കാർ നടത്തുന്ന കർഷക ദിനാചരണം പ്രഹസനമാണെന്നും ചിങ്ങം ഒന്ന് (ആഗസ്റ്റ് 17) കരിദിനമായി പ്രതിഷേധിക്കുമെന്നും കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രഖ്യാപിച്ചു. കരുതൽ മേഖല, പരിസ്ഥിതിലോല വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത് ജനവിരുദ്ധ സമീപനമാണ്. ഒരുലക്ഷം പുതിയ കൃഷിയിടങ്ങൾ ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന കൃഷിമന്ത്രിയുടെ പ്രഖ്യാപനം അപഹാസ്യമാണ്​. വന്യമൃഗശല്യം തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കർഷക പെൻഷനും നിർത്തി. ഈയവസരത്തിൽ ഖജനാവ് കൊള്ളയടിച്ച് ഉദ്യോഗസ്ഥർ നടത്തുന്ന കർഷകദിനത്തിൽ ആത്മാഭിമാനമുള്ള കർഷകർ പങ്കെടുക്കരുത്. സംസ്ഥാന നേതൃസമ്മേളനത്തിൽ ചെയർമാൻ അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യ കൺവീനർ അഡ്വ. വി.സി. സെബാസ്റ്റ്യൻ, ദേശീയ കോഓഡിനേറ്റര്‍ കെ.വി. ബിജു, മുതലാംതോട് മണി, ഡോ. ജോസ്​കുട്ടി ഒഴുകയിൽ, ജനറ്റ് മാത്യു, ജോയ് കണ്ണംചിറ, ടി.ജെ. ജയപ്രകാശ്, അഡ്വ. സുമിൻ എസ്. നെടുങ്ങാടൻ, മനു ജോസഫ്, ജോയ് കൈതാരം, പി.ജെ. ജോൺ മാസ്റ്റർ, ജോർജ്​ സിറിയക്, സിറാജ് കൊടുവായൂർ, അഡ്വ. ജോൺ ജോസഫ്, വിദ്യാധരൻ ചേർത്തല, ഹരിദാസ് കല്ലടിക്കോട്, പോൾസൺ ആലുവ, സണ്ണി തുണ്ടത്തിൽ, മോഹനചന്ദ്രൻ, ആയാംപറമ്പ് രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story