Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:14 AM IST Updated On
date_range 9 Aug 2022 12:14 AM ISTഎം.ജി സർവകലാശാല
text_fieldsbookmark_border
പരീക്ഷ മാറ്റി കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല ആഗസ്റ്റ് ഒമ്പതിന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. എം.ജി, കണ്ണൂര്‍ സർവകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ മഹാത്മാഗാന്ധി സര്‍വകലാശാലയും കണ്ണൂര്‍ സര്‍വകലാശാലയും സംയുക്തമായി പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നു. രണ്ടു സര്‍വകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർഥികള്‍ക്ക് പ്രയോജനപ്പെടും വിധം സിലബസ് ക്രമീകരിച്ചിട്ടുള്ളതാണ് ഈ കോഴ്‌സുകള്‍. ആരംഭത്തില്‍ എം.എസ്സി കെമിസ്ട്രി (നാനോസയന്‍സ് ആൻഡ് നാനോടെക്‌നോളജി), എം.എസ്സി ഫിസിക്‌സ് (നാനോസയന്‍സ് ആൻഡ് നാനോ ടെക്‌നോളജി) എന്നീ കോഴ്‌സുകളാണ് സംയുക്തമായി ആരംഭിക്കുന്നത്. ഇത് വിദ്യാർഥികള്‍ക്ക് കൂടുതല്‍ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള കോഴ്‌സുകളാണ്. പഠനത്തിന്റെ ഭാഗമായി, ഒരു വ്യവസായ സ്ഥാപനത്തില്‍നിന്നുമുള്ള ഇന്റേണ്‍ഷിപ്പിനും വിദേശത്തോ ഇന്ത്യയില്‍ തന്നെയോ ഉള്ള ഗവേഷണസ്ഥാപനത്തില്‍ ആറു മാസം നീളുന്ന ഗവേഷണ പദ്ധതിയില്‍ പങ്കാളിയാകാനും അവസരം ലഭിക്കും. മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് നാനോസയന്‍സ് ആൻഡ് നാനോടെക്‌നോളജിയും കണ്ണൂര്‍ സര്‍വകലാശാലയിലെ കെമിസ്ട്രി വിഭാഗവും ഫിസിക്‌സ് വിഭാഗവും സംയുക്തമായാണ് കോഴ്‌സുകള്‍ നടത്തുന്നത്. യഥാക്രമം കെമിസ്ട്രിയിലും ഫിസിക്‌സിലുമുള്ള ബിരുദമോ തത്തുല്യയോഗ്യതയോ ആണ് എം.എസ്സി കെമിസ്ട്രി, ഫിസിക്‌സ് കോഴ്‌സുകളിലേക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാർഥികള്‍ക്ക് എം.എസ്സി ഫിസിക്‌സ് / എം.എസ്സി കെമിസ്ട്രി ബിരുദം ലഭിക്കുന്നതിനൊപ്പം അതിനൂതന സാങ്കേതിക വിദ്യയായ നാനോസയന്‍സ് ആൻഡ് നാനോടെക്‌നോളജിയില്‍ പരിചയം ആര്‍ജിക്കാനുള്ള അവസരവും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് (www.mgu.ac.in) സന്ദര്‍ശിക്കുക. എം.ജി: ബി.എഡ് ഏകജാലകം മഹാത്മാഗാന്ധി സര്‍വ്വകലാശാല ബി.എഡ് ഏകജാലകം ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സ്ഥിര പ്രവേശനമെടുക്കേണ്ട അപേക്ഷകരും ഒന്നാം ഓപ്ഷനില്‍ അലോട്ട്‌മെന്റ് ലഭിച്ചവരും അലോട്ട്‌മെന്റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം കോളജുമായി ബന്ധപ്പെട്ട് കോളജില്‍ ഒടുക്കേണ്ട ഫീസ് സഹിതം ആഗസ്റ്റ് 16ന് വൈകീട്ട് നാലിനുമുമ്പ് കോളജില്‍ നേരിട്ട് ഹാജരായി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. താൽക്കാലിക പ്രവേശനമെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ട് കോളജുകളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതില്ല. ഇവര്‍ കോളജുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 16ന് വൈകീട്ട്നാലിനു മുമ്പ് ഓണ്‍ലൈനായി പ്രവേശനമെടുക്കാം. വിശദവിവരങ്ങള്‍ക്ക് cap.mgu.ac.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പരീക്ഷഫീസ് ആഗസ്റ്റ് 24ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.എച്ച്.ആര്‍.എം (പുതിയ സ്‌കീം - 2020 അഡ്മിഷന്‍ - റെഗുലര്‍ / 2019 അഡ്മിഷന്‍ - ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി / 2018, 2017 അഡ്മിഷന്‍ -സപ്ലിമെന്ററി) പരീക്ഷകള്‍ക്ക് പിഴയില്ലാതെ ആഗസ്റ്റ് 10വരെയും പിഴയോടുകൂടി ആഗസ്റ്റ് 11 നും സൂപ്പര്‍ഫൈനോടുകൂടി ആഗസ്റ്റ് 12നും അപേക്ഷിക്കാം. ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍. സീറ്റ് ഒഴിവ് മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സസില്‍ എം.എസ്സി സൈക്കോളജി പ്രോഗ്രാമില്‍ 2022-24 പ്രവേശന ബാച്ചില്‍ എസ്.ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായവര്‍ 0481-2731034, 9496201466, 9495213248 നമ്പറുകളില്‍ ബന്ധപ്പെടുക. പ്രാക്ടിക്കല്‍ പരീക്ഷ ഒന്നാം സെമസ്റ്റര്‍ ബി.വോക് അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷന്‍, ബാങ്കിങ് ആൻഡ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് (2021 അഡ്മിഷന്‍ - റഗുലര്‍ - പുതിയ സ്‌കീം) ജൂണ്‍ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ (എ.ഒ.സി.) ആഗസ്റ്റ് 10ന് അതത് കേന്ദ്രങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. 2022 ജൂണില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി.വോക് ബ്രോഡ്കാസ്റ്റിങ് ആന്‍ഡ് ജേണലിസം (പുതിയ സ്‌കീം - 2020 അഡ്മിഷന്‍ - റഗുലര്‍ / 2019, 2018 അഡ്മിഷന്‍ - റീഅപ്പിയറന്‍സ്/ ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 10 മുതല്‍ അതത് കോളജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ഒന്നാം സെമസ്റ്റര്‍ ബി.വോക് ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് മാനേജ്‌മെന്റ് / ഫാഷന്‍ ടെക്‌നോളജി ആന്‍ഡ് മര്‍ച്ചന്‍ഡൈസിങ് (പുതിയ സ്‌കീം - 2021 അഡ്മിഷന്‍ - റഗുലര്‍) ജൂണ്‍ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ആഗസ്റ്റ് 10 മുതല്‍ 25വരെ തീയതികളില്‍ അതത് കോളജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. രണ്ടാം സെമസ്റ്റര്‍ ബി.വോക് അക്കൗണ്ടിങ് ആൻഡ് ടാക്‌സേഷന്‍, ബാങ്കിങ് ആൻഡ് ഫിനാന്‍ഷ്യല്‍ സര്‍വിസസ് (2020 അഡ്മിഷന്‍ - റഗുലര്‍ / 2019, 2018 അഡ്മിഷന്‍ - റീഅപ്പിയറന്‍സ്/ ഇംപ്രൂവ്‌മെന്റ് - പുതിയ സ്‌കീം) ജൂലൈ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷകള്‍ (ഇന്റേണ്‍ഷിപ്) ആഗസ്റ്റ് 12ന് അതത് കേന്ദ്രങ്ങളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. വൈവവോസി രണ്ടാം സെമസ്റ്റര്‍ എം.ബി.എ (2021 അഡ്മിഷന്‍ - റഗുലര്‍ / 2020, 2019 അഡ്മിഷന്‍ - സപ്ലിമെന്ററി) ആഗസ്റ്റ് 2022 ബിരുദ പരീക്ഷയുടെ വൈവ വോസി പരീക്ഷകള്‍ ആഗസ്റ്റ് 12 മുതല്‍ 17 വരെ അതത് കോളജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പരീക്ഷഫലം 2022 മാര്‍ച്ചില്‍ നടന്ന ഒന്നാം വര്‍ഷ ബി.എസ്സി മെഡിക്കല്‍ മൈക്രോബയോളജി (2008-2014 അഡ്മിഷന്‍ - മെഴ്‌സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 22വരെ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. നാലാം വര്‍ഷ ബി.എസ്സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (പുതിയ സ്‌കീം - 2008-2016 അഡ്മിഷന്‍ -സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 22വരെ പരീക്ഷ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സ്വീകരിക്കും. എം.ജിയില്‍ തൊഴില്‍ മേള മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ യൂനിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയുടെയും ജില്ല എംപ്ലോയബിലിറ്റി സെന്ററിന്റെയും മോഡല്‍ കരിയര്‍ സെന്ററിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 27ന് സര്‍വകലാശാല കാമ്പസില്‍ 'ബ്രൈറ്റ് മൈന്‍ഡ്‌സ് 2022' മെഗാ തൊഴില്‍ മേള നടത്തുന്നു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മാനേജ്‌മെന്റ്, സയന്‍സ്, കോമേഴ്‌സ്, എജുക്കേഷന്‍, ഐ.ടി, മറ്റ് എൻജിനീയറിങ് ശാഖകള്‍, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, മാര്‍ക്കറ്റിങ്, സെയില്‍സ് തുടങ്ങിയ സെക്ടറുകളില്‍നിന്നുള്ള ഉദ്യോഗദായകര്‍ പങ്കെടുക്കും. തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബിരുദവും ഡിപ്ലോമയും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം, മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റി കേരള, മോഡല്‍ കരിയര്‍ സെന്റര്‍ കോട്ടയം എന്നീ ഫേസ്ബുക്ക് പേജുകളിലുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0481-2731025, 2563451 നമ്പറുകളില്‍ ബന്ധപ്പെടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story