Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകണ്ടെയ്നർ റോഡിൽ...

കണ്ടെയ്നർ റോഡിൽ വഴിവിളക്കുകൾ: വിശദപഠനം നടത്തുമെന്ന് കേന്ദ്രമന്ത്രി

text_fields
bookmark_border
കൊച്ചി: കണ്ടെയ്നർ റോഡിൽ വഴിവിളക്കുകൾ ടോൾ പിരിവ് കരാറിൽ ഉൾപ്പെടുത്തുന്നതിനുള്ള വിശദ പദ്ധതി റിപ്പോർട്ടിൽ പഠനം ആരംഭിച്ചതായി കേന്ദ്രമന്ത്രി ഹൈബി ഈഡൻ എം.പിക്ക്​ മറുപടി നൽകി. മന്ത്രി വിളിച്ച എം.പിമാരുടെ യോഗത്തിൽ ഹൈബി ഈഡൻ എം.പി ഈ വിഷയം ഉന്നയിച്ചിരുന്നു. ദിവസേന ഒട്ടനവധി യാത്രക്കാരാണ് രാത്രിയും പകലുമായി കണ്ടെയ്നർ റോഡിലൂടെ കടന്നുപോകുന്നത്. രാത്രി വെളിച്ചക്കുറവ് മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. സാമൂഹിക വിരുദ്ധരുടെ ശല്യവും റോഡിലുണ്ട്. വഴിവിളക്കുകളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഹൈബി ഈഡൻ എം.പി നിരവധി തവണ ദേശീയപാത അതോറിറ്റിയും കേന്ദ്രമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story