Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:17 AM IST Updated On
date_range 8 Aug 2022 1:17 AM ISTമുഹമ്മദ് റഫിയുടെ ഓർമപുതുക്കി സംഗീതപ്രേമികൾ
text_fieldsbookmark_border
ഫോർട്ട്കൊച്ചി: വിശ്വ ഗായകൻ മുഹമ്മദ് റഫിയുടെ സ്മരണ ഉയർത്തി കൊച്ചിയിലെ സംഗീത പ്രേമികൾ. കൊച്ചിൻ മ്യൂസിക് സോണിന്റെ ആഭിമുഖ്യത്തിൽ ഫോർട്ട്കൊച്ചി പള്ളത്തുരാമൻ മൈതാനിയിൽ 'റഫി കി യാദേൻ' പേരിൽ മുഹമ്മദ് റഫി സ്മൃതി സംഘടിപ്പിച്ചു. സിറാജ്, റിൻഷാദ്, ഉമ്മർ,യഹിയ അസീസ്, ഹാഷിം, മഹേഷ് കമ്മത്ത് , അനീഷ് റഹീം, നൗഷാദ്, ജോസ് സജീവ്, ആത്മനന്ദ റാവു, ഫാരിസ് ഫൈസൽ, ഫാരിസ് മുജീബ്, നബീല ഹക്കീം, ഷിഫാന, സ്വാലിഹ, സീനത്ത്, റിയാസ്, അഷ്‌റഫ് ഇബ്രാഹീം, താജുദ്ദീൻ എന്നീ ഗായകർ റഫിയുടെ ഗാനങ്ങൾ ആലപിച്ചു. സിനിമ സംവിധായകൻ അൻവർ പെരുമ്പാവൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആത്മാനന്ദ റാവു അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ എം. ഹബീബുല്ല, ഷീബ ഡുറോം, സലീം ഷുക്കൂർ, പി.ഇ. ഹമീദ് എന്നിവർ സംസാരിച്ചു. പി.എം. സിറാജ് സ്വാഗതവും കെ.ബി. ഉമ്മർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story