Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീടുകളിൽ ഉയർത്താൻ...

വീടുകളിൽ ഉയർത്താൻ ദേശീയപതാക വിതരണം ചെയ്തു

text_fields
bookmark_border
വീടുകളിൽ ഉയർത്താൻ ദേശീയപതാക വിതരണം ചെയ്തു
cancel
മട്ടാഞ്ചേരി: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാർഷികാഘോഷത്തിൽ 'ഹർ ഘർ തിരംഗ' പദ്ധതിയുടെ ഭാഗമായി വീടുകളിൽ ഉയർത്താൻ സൗജന്യമായി ദേശീയപതാക വിതരണം നടത്തി. കൊച്ചിൻ വോയ്സി‍ൻെറ ആഭിമുഖ്യത്തിൽ 2000 ഭവനങ്ങളിലേക്കാണ് വിതരണം ചെയ്യുന്നത്. നാവികസേനയുടെ ഐ.എൻ.എസ് ദ്രോണാചാര്യ കമാൻഡിങ് ഓഫിസർ കമഡോർ വി.ഇസഡ്. ജോബ് കൊച്ചി മെട്രോ എം.ഡി ലോകനാഥ് ബെഹ്റക്ക്​ ദേശീയപതാക കൈമാറി ഉദ്ഘാടനം ചെയ്തു. കൊച്ചി വോയ്സ് ചെയർമാൻ ഭരത് എൻ. ഖോന അധ്യക്ഷത വഹിച്ചു. സ്കൂളിലേക്കുള്ള പതാക വിതരണം ലോക്​നാഥ് ബെഹ്റ മട്ടാഞ്ചേരി ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപിക സി.ആർ. സുനിതക്ക്​ കൈമാറി നിർവഹിച്ചു. ക്യാപ്റ്റൻ അരുൺ പറമ്പത്ത്, ജനറൽ കൺവീനർ ഡോ. ശ്രീറാം ചന്ദ്രൻ, വൈസ് പ്രസിഡന്‍റ്​ ക്യാപ്റ്റൻ മോഹൻദാസ്, ജനറൽ സെക്രട്ടറി എസ്. കൃഷ്ണകുമാർ, സെക്രട്ടറി ജെയ്സൺ പീറ്റർ എന്നിവർ സംസാരിച്ചു. ചിത്രം: ദേശീയപതാക വിതരണം ദ്രോണാചാര്യ കമാൻഡിങ് ഓഫിസർ കമഡോർ ജോബ് കൊച്ചി മെട്രോ എം.ഡി ലോക്​നാഥ് ബെഹ്റക്ക്​ കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story