Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:15 AM IST Updated On
date_range 8 Aug 2022 1:15 AM ISTസ്വാതന്ത്ര്യദിന സന്ദേശം ഉയര്‍ത്തി ഫ്രീഡം റണ്‍
text_fieldsbookmark_border
തൃപ്പൂണിത്തുറ: ഭഗത് സോക്കർ ക്ലബിൻെറ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തുന്ന 75ാം സ്വാതന്ത്ര്യദിന വാർഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച കൂട്ടയോട്ടം ആവേശഭരിതമായി. ആഗസ്റ്റ് 15 വരെ നടക്കുന്ന പരിപാടികളുടെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനികളെയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ആദരിക്കും. പൂണിത്തുറ ഗാന്ധി സ്ക്വയറിലെ ഗാന്ധി പ്രതിമയിൽ പുഷ്പവൃഷ്ടി നടത്തി ആരംഭിച്ച ഫ്രീഡം റൺ ഡോ. വി.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സോക്കർ ക്ലബ് സെക്രട്ടറി വി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എസ്. മധുസൂദനൻ, പി. ദിനേശ്, ജയിംസ് മാത്യു, സി.വി. സീന, കെ. രവീന്ദ്രൻ, എം.എസ്. മനോജ്, പി.എൽ. പ്രദീപ്, ആർ. വിശ്വനാഥൻ, സമൽ ലാൽ, പി.കെ. ഷാജി തുടങ്ങിയവർ സംസാരിച്ചു. തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലെ ലെഫ്. കേണൽ വിശ്വനാഥന്റെ സ്മൃതിമണ്ഡപത്തിൽ സമാപിച്ച കൂട്ടയോട്ടത്തിന് എ.വി. ബൈജു, എം.ഡി. സുമേഷ്, സൂരജ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി. EC-TPRA-2 Freedom Run ഭഗത് സോക്കർ ക്ലബ് സംഘടിപ്പിച്ച ഫ്രീഡം റൺ ഡോ. വി.പി. ഗംഗാധരൻ ഫ്ലാഗ്ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
