Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപറവൂരിൽ തുറന്ന...

പറവൂരിൽ തുറന്ന ഓഡിറ്റോറിയം നിർമിക്കും -പ്രതിപക്ഷ നേതാവ്

text_fields
bookmark_border
പറവൂർ: പൊതുപരിപാടികൾക്കായി തുറന്ന ഓഡിറ്റോറിയം നിർമിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയോജക മണ്ഡലത്തിലെ വിവിധ വകുപ്പുകളുടെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി നിയോജക മണ്ഡലത്തിലെ നോഡൽ ഓഫിസറുടെ സാന്നിധ്യത്തിൽ നടത്തിയ അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. പറവൂർ വിശ്രമകേന്ദ്രത്തിൽ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തി​‍ൻെറ പഴക്കം ചെന്ന കെട്ടിടം പൊളിച്ച് അവിടെ ഓഡിറ്റോറിയം നിർമിക്കാൻ യോഗം തീരുമാനിച്ചു. ഇവിടെ നിലകൊള്ളുന്ന മരങ്ങൾ ഒന്നും മുറിക്കാതെ തന്നെ എം.എൽ.എ ഫണ്ട് ഉപയോഗിച്ചായിരിക്കുമിത്​. നല്ല രീതിയിൽ വിഭാവനം ചെയ്യുന്നതിനായി പൊതുമരാമത്ത് വകുപ്പ് സീനിയർ ആർക്കിടെക്ടിന് പ്രതിപക്ഷ നേതാവ് നിർദേശം നൽകി. പറവൂർ ടി.ബിയിൽ കാന്‍റീൻ പ്രവർത്തനം അടിയന്തരമായി ആരംഭിക്കും. മിനി സിവിൽ സ്റ്റേഷൻ അനക്സ് നിർമാണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ്​ ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തി. നോഡൽ ഓഫിസർ സജീവ് കുമാർ, തഹസിൽദാർ കെ.എൻ. അംബിക, ഡെപ്യൂട്ടി തഹസിൽദാർ ടി.എഫ്. ജോസഫ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ രാജേഷ്, അജിത് കുമാർ, സൈനബ, ജൂഡിയത്ത്, ആബിദ, അന്ന തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story