Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:08 AM IST Updated On
date_range 8 Aug 2022 1:08 AM ISTമെഡിക്കൽ ക്യാമ്പ് നടത്തി
text_fieldsbookmark_border
ആലുവ: എം.ഇ.എസ് ആലുവ താലൂക്ക് കമ്മിറ്റിയും യൂത്ത് വിങ് താലൂക്ക് കമ്മിറ്റിയും എടത്തല എം.ഇ.എസ് കോളജും സംയുക്തമായി ജീവിതശൈലി, വൃക്ക, ഹൃദ്രോഗ നിർണയ ക്യാമ്പ് നടത്തി. മുത്തൂറ്റ് ഗ്രൂപ്പിൻെറ സഹകരണത്തോടെ എടത്തല എം.ഇ.എസ് കോളജിലാണ് നടത്തിയത്. ജില്ല പ്രസിഡന്‍റ് കെ.എം. ലിയാഖത്ത് അലി ഖാൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി ഷിബു അലിയാർ അധ്യക്ഷത വഹിച്ചു. കോളജ് ട്രഷറർ പി.കെ.എ. ജബ്ബാർ, യൂത്ത് വിങ് ജില്ല സെക്രട്ടറി മുഹമ്മദ് നിസാർ, സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഷഫീഖ്, അബ്ദുൽ കരീം, പി.കെ. അലി, മുഹമ്മദ് അൻസാഫ്, അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു. സി.എം. അഷ്റഫ് സ്വാഗതവും യൂത്ത് വിങ് താലൂക്ക് സെക്രട്ടറി മുഹമ്മദ് ഫാഹിസ് നന്ദിയും പറഞ്ഞു. ക്യാപ്ഷൻ ea yas1 mes m camp എം.ഇ.എസ് ആലുവ താലൂക്ക് കമ്മoറ്റിയും യൂത്ത് വിങ് താലൂക്ക് കമ്മിറ്റിയും എടത്തല എം.ഇ.എസ് കോളജും സംയുക്തമായി മുത്തൂറ്റ് ഗ്രൂപ്പിൻെറ സഹകരണത്തോടെ നടത്തിയ ജീവിതശൈലി, വൃക്ക, ഹൃദ്രോഗ നിർണയ ക്യാമ്പ് എം.ഇ.എസ് ജില്ല പ്രസിഡന്‍റ് കെ.എം. ലിയാഖത്ത് അലി ഖാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
