Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 1:08 AM IST Updated On
date_range 8 Aug 2022 1:08 AM ISTരാജഗിരി ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരാചരണം
text_fieldsbookmark_border
ആലുവ: രാജഗിരി ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരം ആചരിച്ചു. മുലയൂട്ടലിൻെറ പ്രാധാന്യത്തെക്കുറിച്ച് അമ്മമാർക്കും കുടുംബാംഗങ്ങൾക്കുമിടയിൽ അവബോധം വളർത്തുന്നതിൻെറ ഭാഗമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനം അവതാരകയും നടിയുമായ പേളി മാണി വിതരണം ചെയ്തു. രാജഗിരി ആശുപത്രി എക്സിക്യൂട്ടിവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി, നവജാതശിശു ചികിത്സ വിഭാഗം തലവൻ ഡോ. ഷാനു ചന്ദ്രൻ, ഗൈനക്കോളജി വിഭാഗം ഡോ. ജോഷി ജോസഫ് നീലംകാവിൽ, ശിശുരോഗ വിഭാഗം ഡോ. ബിപിൻ ജോസ്, രാജഗിരി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തേൽ എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas3 rajagiri രാജഗിരി ആശുപത്രിയിൽ ലോക മുലയൂട്ടൽ വാരത്തിൻെറ ഭാഗമായി നടത്തിയ ഫ്ലാഷ്മോബിൽ പങ്കെടുത്ത നഴ്സിങ് വിദ്യാർഥികൾക്കൊപ്പം നടി പേളി മാണി, സി.ഇ.ഒ ഫാ. ജോൺസൺ വാഴപ്പിള്ളി, ഡോ. ഷാനു ചന്ദ്രൻ, ഡോ. സണ്ണി പി. ഓരത്തേൽ, ഡോ. ശിവ് കെ. നായർ എന്നിവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
