Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവെളിച്ചം ഖുർആൻ...

വെളിച്ചം ഖുർആൻ പഠിതാക്കളുടെ സമ്മേളനം നടന്നു

text_fields
bookmark_border
വെളിച്ചം ഖുർആൻ പഠിതാക്കളുടെ സമ്മേളനം നടന്നു
cancel
ശ്രീമൂലനഗരം: സാമൂഹിക നവോത്ഥാനത്തിൽ ഖുർആനി‍ൻെറ പങ്ക് നിസ്തുലമാണെന്ന് വെളിച്ചം ഖുർആൻ പഠിതാക്കളുടെ സമ്മേളനം അഭിപ്രായപ്പെട്ടു. കെ.എൻ.എം (മർകസുദ്ദഅ്​വ) സൗത്ത് സോൺ പ്രസിഡന്‍റ്​ എം.കെ. ശാക്കിർ ഉദ്ഘാടനം ചെയ്തു. ഖുർആനും സാമൂഹിക ഇടപെടലുകളും വിഷയത്തിൽ ഇബ്രാഹിം കുട്ടി സലഫിയും ഖുർആനും സംസ്കരണവും വിഷയത്തിൽ കെ.എൻ.എം സംസ്ഥാന ട്രഷറർ അഹമ്മദ്കുട്ടി മദനിയും ക്ലാസെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും ഖുർആൻ വിജ്ഞാന പരീക്ഷയിലും ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണം ചൊവ്വര ചുള്ളിക്കാട്ട് മഹല്ല് പ്രസിഡന്‍റ്​ ഇ.എം. അബ്ദുറഹ്മാൻ, മസ്ജിദു തൗഹീദ് പ്രസിഡന്‍റ്​ പി. അബ്ദുറഹ്മാൻ എന്നിവർ നിർവഹിച്ചു. കെ.എൻ.എം യൂനിറ്റ് പ്രസിഡന്‍റ്​ എം.ബി. കൊച്ചുണ്ണി അധ്യക്ഷത വഹിച്ചു. ഇ.എം. ജമാൽ, ബാസിൽ അമാൻ, യൂസുഫ് പാറമനക്കുടി, എം.പി. അബു, ടി.വൈ. നുനൂജ്, എ.എ. സുധീർ, കെ.കെ. ഹുസൈൻ സ്വലാഹി എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ea yas7 knm വെളിച്ചം ഖുർആൻ പഠിതാക്കളുടെ സംഗമം കെ.എൻ.എം (മർകസുദ്ദഅ്​വ) സൗത്ത് സോൺ പ്രസിഡന്‍റ്​ എം.കെ. ശാക്കിർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story