Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലൂർ രാജ്യാന്തര...

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ മെഗാ ട്രേഡ് എക്സ്പോ നടത്തും

text_fields
bookmark_border
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ മെഗാ ട്രേഡ് എക്സ്പോ നടത്തും
cancel
കളമശ്ശേരി: സംസ്ഥാന വ്യവസായവകുപ്പ്, സഹകരണ വകുപ്പ്, നോർക്ക എന്നിവയുടെ സഹകരണത്തോടെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ മെഗാ ട്രേഡ് എക്സ്പോ നടത്തും. കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘവും ബിസിനസ് കേരളയും സംയുക്തമായി സെപ്റ്റംബർ 21 മുതൽ 25വരെയാണ് നടത്തുന്നത്. കേരള വികസനവും പ്രവാസികളുടെ ക്ഷേമവും ലക്ഷ്യമാക്കിയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതി ചെയർമാൻ പി.വി. ശ്രീനിജിൻ എം.എൽ.എ പറഞ്ഞു. സംസ്ഥാനത്തി‍ൻെറ വ്യാവസായിക പുരോഗതിയിൽ കൈത്താങ്ങാവുക എന്നതിനോടൊപ്പം ഇതിനായി പ്രവാസികളുടെ സഹകരണം ഉറപ്പാക്കും. എക്സ്പോയിൽ മെഷിനറി, ഫർണിച്ചർ, ട്രാവൽ ആൻഡ്​ ടൂറിസം, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ബിൽഡേഴ്സ്, കോസ്​മെറ്റിക്സ്, മെഡിക്കൽ, ഐ.ടി, റിയൽ എസ്റ്റേറ്റ്, എഫ്.എം.സി.ജി, അഗ്രികൾച്ചർ, എജുക്കേഷൻ തുടങ്ങി വിവിധ വിഭാഗങ്ങളിലായി മുന്നൂറോളം സ്റ്റാളുകളാണ് എത്തുന്നത്. വാഹന പ്രേമികൾക്കായി വെഹിക്കിൾ എക്സ്പോ, വെഡിങ് എക്സ്പോ, മെഗാ ജോബ് ഫെയർ എന്നിവ എക്സ്പോയെ ശ്രദ്ധേയമാക്കുമെന്നും സംഘാടക സമിതി ജനറൽ കൺവീനർ നിസാർ ഇബ്രാഹീം, രക്ഷാധികാരിയും ഫാൽക്കൺ എം.ഡിയുമായ എൻ.എ. മുഹമ്മദ്കുട്ടിയും പറഞ്ഞു. നീൽകാന്ത് പരറാത്ത്, കൗൺസിലർ റഫീഖ് മരക്കാർ, ബിസിനസ് കേരള ഡയറക്ടർ ഇ.പി. നൗഷാദ് തുടങ്ങിയവരും പങ്കെടുത്തു. ലോഗോ പ്രകാശനം കളമശ്ശേരി പി.ഡബ്ല്യു.ഡി ഗെസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചിരുന്നു. (ഫോട്ടോ) ER KALA 1 EXP0 ബിസിനസ് ട്രേഡ് എക്സ്പോയുടെ ലോഗോ പ്രകാശനം പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story