Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:59 AM IST Updated On
date_range 8 Aug 2022 12:59 AM ISTഹാഷിമിെൻറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം -വി.ഡി. സതീശൻ
text_fieldsbookmark_border
ഹാഷിമിൻെറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം -വി.ഡി. സതീശൻ പറവൂർ: നെടുമ്പാശ്ശേരിക്ക് സമീപം ദേശീയ പാതയിലെ കുഴിയിൽ വീണ് മരിച്ച ഹാഷിമിൻെറ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മാഞ്ഞാലിയിലെ വീട് സന്ദർശിച്ച് ഭാര്യയും കുട്ടികളും അടങ്ങുന്ന കുടുംബത്തെ ആശ്വസിപ്പിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത അതോറിറ്റിയും സംസ്ഥാന സർക്കാറും അനാഥമായ ഈ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. റോഡിലെ കുഴികൾ മരണഗർത്തങ്ങളായി മാറുകയാണ്. ദേശീയ കുഴിയെത്ര,സംസ്ഥാന കുഴിയെത്ര എന്നതാണ് ഇപ്പോഴത്തെ ചർച്ച. കുഴി ഏതായാലും വീഴുന്നത് മനുഷ്യരാണ്. റോഡുകളുടെ അവസ്ഥ അപകടകരമായ നിലയിലേക്ക് പോകുന്നതുകണ്ടാണ് നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, വകുപ്പ് മന്ത്രി പരിഹാസത്തോടെയാണ് അതിനെ കണ്ടത്. മഴക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പിൻെറ റോഡുകളിലെ കുഴികൾ അടക്കാൻ ശ്രമം നടത്തിയില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവെക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാമെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചിത്രം ER PvR deshiyapathayile 1 ദേശീയപാതയിലെ കുഴിയിൽ വീണ് മരിച്ച ഹാഷിമിൻെറ ഉറ്റവരെ മാഞ്ഞാലിയിലെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആശ്വസിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
