Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:57 AM IST Updated On
date_range 8 Aug 2022 12:57 AM ISTഏഴുവർഷമായി നട്ടെല്ലിന് പരിക്കേറ്റ് കിടക്കയിൽ; നാടിെൻറ താങ്ങുവേണം അപ്പുക്കുട്ടന്
text_fieldsbookmark_border
ഏഴുവർഷമായി നട്ടെല്ലിന് പരിക്കേറ്റ് കിടക്കയിൽ; നാടിൻെറ താങ്ങുവേണം അപ്പുക്കുട്ടന് ആലുവ: കഴിഞ്ഞ ഏഴുവർഷമായി നട്ടെല്ലിന് പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന കീഴ്മാട് റേഷൻകട കവല ഉമപറമ്പിൽ വീട്ടിൽ അപ്പുക്കുട്ടൻ ചികിത്സ സഹായം തേടുന്നു. ഏഴുവർഷം മുമ്പ് മരത്തിൽനിന്ന് കാൽവഴുതി വീഴുകയായിരുന്നു. തുടർന്ന് നട്ടെല്ലിന് ക്ഷതം സംഭവിക്കുകയും അരയ്ക്ക് താഴേക്ക് തളർന്നുപോകുകയായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിന് പുറമെ ദീർഘനാളായി ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സയിലാണ്. പെയിന്‍റിങ് തൊഴിലാളിയായ മകനും മകളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. തുടർചികിത്സക്കായി ഇനിയും അധിക തുക ആവശ്യമുള്ളതിനാൽ അൻവർ സാദത്ത് എം.എൽ.എ, കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റ് സതി ലാലു എന്നിവർ രക്ഷാധികാരികളായും വാർഡ് അംഗം കെ.കെ. നാസി ചെയർമാനായും സ്വരുമ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.കെ. മുരളി കൺവീനറായും ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. കെ.കെ. നാസി, വി.കെ. മുരളി, അപ്പുക്കുട്ടൻെറ ഭാര്യ ബേബി എന്നിവരുടെ പേരിൽ കനറാ ബാങ്ക് ചുണങ്ങംവേലി ബ്രാഞ്ചിൽ ജോയന്‍റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ:110057761516, ഐ.എഫ്.സി കോഡ്: സി.എൻ.ആർ.ബി 000 5653, ഗൂഗിൾ പേ നമ്പർ: 9995849337 (ബേബി അപ്പുക്കുട്ടൻ), 9633623883 (കെ.കെ. നാസി), 9544352641(വി.കെ. മുരളി). ക്യാപ്ഷൻ er yas1 apukuttan അപ്പുക്കുട്ടൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
