Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:57 AM IST Updated On
date_range 8 Aug 2022 12:57 AM ISTറേഷൻ കടകളിലെത്തിയ അരിയിൽ അധികവും പച്ചരി
text_fieldsbookmark_border
കാക്കനാട്: റേഷൻ കടകളിൽനിന്ന് വിതരണം ചെയ്യാൻ എത്തിച്ച അരിയിൽ അധികവും പച്ചരിയാണെന്ന് പരക്കെ ആക്ഷേപം. ഓണത്തോടനുബന്ധിച്ച് എത്തിച്ച അരിയിലാണ് വെള്ളരിയെക്കാൾ കൂടുതൽ പച്ചരിയുള്ളത്. കണയന്നൂർ താലൂക്കിലെ റേഷൻ കടകളിലെല്ലാം സമാന സ്ഥിതിയാണെന്നാണ് വിവരം. പലയിടത്തും പൊതുവെ ചോറിന് വെള്ളരിയും പലഹാരങ്ങൾക്ക് പച്ചരിയുമാണ് ഉപയോഗിക്കാറ്. എന്നാൽ, ഈ മാസം റേഷൻ കടകളിൽ എത്തിച്ചതിൽ ഭൂരിഭാഗവും പച്ചരിയാണ്. എട്ട് കിലോ അരി ലഭിക്കുന്നവർക്ക് രണ്ട് കിലോ മാത്രമാണ് വെള്ളരി ഉള്ളത്. ബാക്കി മുഴുവൻ പച്ചരിയും കുത്തരിയുമാണ്. സംസ്ഥാനത്ത് പലയിടത്തും സമാന സ്ഥിതിയാണ്. പലയിടത്തും ഉപഭോക്താക്കൾ വ്യാപാരികളോട് തട്ടിക്കയറുന്ന സാഹചര്യവുമുണ്ട്. കേന്ദ്രവിഹിതമായി ലഭിച്ചതിൽ കൂടുതലും പച്ചരി ആയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്. ഇതിന് പുറമെ കേന്ദ്ര വിഹിതത്തിൽ നൽകിയിരുന്ന ഗോതമ്പ് നിർത്തലാക്കുകയും പകരം പച്ചരി നൽകുകയുമായിരുന്നു. പൊതുവെ തൊഴിലാളി കുടുംബങ്ങളും ദാരിദ്രരേഖക്ക് താഴെയുള്ളവരുമാണ് റേഷൻകടകളെ കൂടുതലായി ആശ്രയിക്കുന്നത്. അധികൃതർ ഇടപെട്ട് അനുകൂല സമീപനം ഉണ്ടാകണമെന്നാണ് ഉപഭോക്താക്കളുടെയും റേഷൻ കട ഉടമകളുടെയും ആവശ്യം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story