Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേലമ്പ്ര ബാങ്ക്​...

ചേലമ്പ്ര ബാങ്ക്​ കവർച്ച വിഷയമാക്കി രചിച്ച പുസ്തകം പ്രകാശനം ചെയ്തു

text_fields
bookmark_border
കൊച്ചി: നടനും എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യ രചിച്ച 'ഇന്ത്യാസ്​ മണി ഹെയിസ്റ്റ്​: ദ ചേലമ്പ്ര ബാങ്ക്​ റോബറി' പുസ്തകം നടൻ മോഹൻലാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്​ നൽകി പ്രകാശനം ചെയ്തു.​ 2007ൽ മലപ്പുറം ചേലമ്പ്രയിലെ മലബാർ ഗ്രാമീൺ ബാങ്കിൽ നടന്ന കവർച്ചയെ ആധാരമാക്കി രചിച്ചതാണ്​​ പുസ്തകം. 80 കിലോ സ്വർണവും 25 ലക്ഷം രൂപയും​ കവർച്ച ചെയ്യപ്പെട്ട സംഭവത്തിൽ പൊലീസ്​ നടത്തിയ​ സിനിമയെ വെല്ലുന്ന ശ്രമങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്​. ഇടപ്പള്ളി ലുലു മാളിൽ നടന്ന ചടങ്ങിൽ, കേസിന്‍റെ അന്വേഷണ ചുമതല നിർവഹിച്ച അന്നത്തെ മലപ്പുറം ജില്ല പൊലീസ്​ മേധാവിയും ഇപ്പോൾ ഐ.ജിയുമായ പി. വിജയനും പ​ങ്കെടുത്തു. സുഹൃത്തായ​ പി. വിജയൻ അന്വേഷിച്ച ഒരു കേസ്​ പുസ്തകമായി പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന്​ മോഹൻലാൽ പറഞ്ഞു. പുസ്തകം സിനിമയാക്കുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായി മോഹൻലാലിനെയും കവർച്ച സംഘത്തിന്‍റെ ആസൂത്രകനായി ഫഹദ്​ ഫാസിലിനെയും തീരുമാനിക്കുമെന്ന്​ പുസ്തക രചയിതാവ്​ അനിർബൻ ഭട്ടാചാര്യ പറഞ്ഞു. ഫോട്ടോ EKG BOOK RELEASE നടനും എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യ രചിച്ച 'ഇന്ത്യാസ്​ മണി ഹെയിസ്റ്റ്​: ദ ചേലമ്പ്ര ബാങ്ക്​ റോബറി' നടൻ മോഹൻലാൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്​ നൽകി പ്രകാശനം ചെയ്യുന്നു. ഐ.ജി പി. വിജയൻ സമീപം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story