Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഹാഷിമി‍െൻറ മരണത്തിന്​...

ഹാഷിമി‍െൻറ മരണത്തിന്​ പിന്നാലെ നടപടി കുഴികൾ അടിയന്തരമായി അടക്കാൻ കലക്ടറുടെ നിർദേശം

text_fields
bookmark_border
ഹാഷിമി‍ൻെറ മരണത്തിന്​ പിന്നാലെ നടപടി കുഴികൾ അടിയന്തരമായി അടക്കാൻ കലക്ടറുടെ നിർദേശം കൊച്ചി: ജില്ലയിലെ ദേശീയപാതകളിലും പൊതുമരാമത്ത് റോഡുകളിലുമുള്ള കുഴികൾ അടിയന്തരമായി അടച്ച്​ പത്തുദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൻകൂടിയായ കലക്ടർ ഡോ. രേണുരാജ് നിർദേശം നൽകി. ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) കൊച്ചി പ്രോജക്ട്​ മാനേജർ, പി.ഡബ്ല്യു.ഡി എൻ.എച്ച് കൊടുങ്ങല്ലൂർ എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി (റോഡ്സ്), എറണാകുളം/മൂവാറ്റുപുഴ എക്സിക്യൂട്ടിവ് എൻജിനീയർ, പി.ഡബ്ല്യു.ഡി (ബ്രിഡ്ജസ്), എറണാകുളം എക്സിക്യൂട്ടിവ് എൻജിനീയർ, ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത്, എറണാകുളം, അർബൻ അഫയേഴ്സ് റീജനൽ ജോയന്റ് ഡയറക്ടർ, കൊച്ചി കോർപറേഷൻ സെക്രട്ടറി എന്നിവർക്കാണ് കലക്ടർ അടിയന്തര നിർദേശം നൽകിയത്. പണി പൂർത്തിയാക്കി പത്തു ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിച്ചില്ലെങ്കിൽ ദുരന്ത നിവാരണ നിയമ പ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും നിർദേശത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിൽ ദേശീയ പാതയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ അപകടത്തിൽപെട്ട് മരിച്ചിരുന്നു. ഹൈകോടതിയും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. ദുരന്ത നിവാരണ നിയമപ്രകാരം ആവശ്യമായ നടപടി സ്വീകരിക്കാൻ കലക്ടറോട് മന്ത്രി പി. രാജീവും നിർദേശിച്ചിരുന്നു. കുഴികൾ അടക്കുന്നതിനൊപ്പം ശേഷിക്കുന്ന പൊതുമരാമത്ത് ജോലികളും ഇക്കാലയളവിൽ പൂർത്തിയാക്കണം. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ ഉണ്ടാവാനുള്ള സാഹചര്യം നിലനിൽക്കുന്നതുകൂടി കണക്കിലെടുത്താണ് കലക്ടറുടെ നടപടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story