Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎൽദോസ്​ പോളി‍െൻറ...

എൽദോസ്​ പോളി‍െൻറ സുവർണനേട്ടം: കായിക ഭൂപടത്തിൽ ഇടംപിടിച്ച്​ ആലങ്ങാട്​ കെ.ഇ.എം ഹൈസ്കൂൾ

text_fields
bookmark_border
കൊച്ചി: കോമൺവെൽത്ത്​ ഗെയിംസിൽ എൽദോസ്​ പോളി‍ൻെറ സുവർണനേട്ടത്തോടെ കായിക ഭൂപടത്തിലേക്ക്​ ആലങ്ങാട്​ കെ.ഇ.എം ഹൈസ്കൂളും. അഞ്ചുമുതൽ ഒമ്പതാം ക്ലാസ്​ വരെ ഈ സ്കൂളിലെ വിദ്യാർഥിയായിരുന്നു എൽദോസ്. കായികാധ്യാപകൻ എം.പി. ബെന്നിയുടെ കീഴിൽ സ്കൂളിലെ സ്​പോർട്​സ്​ ഹോസ്റ്റലിൽ താമസിച്ചായിരുന്നു പഠനം. 2014ൽ ഹോസ്റ്റൽ നിർത്തിയതോടെ​, 10ാം ക്ലാസിൽ പാമ്പാക്കുട എം.ടി.എം സ്കൂളിലേക്ക്​ മാറി​. കോലഞ്ചേരി സ്വദേശിയായ ബെന്നിയുടെ സമീപവാസിയാണ്​ എൽദോസ്​. കുട്ടിയുടെ കായിക അഭിരുചിയെക്കുറിച്ച്​ മുത്തശ്ശി മറിയാമ്മ ബെന്നിയെ അറിയിച്ചതോടെയാണ്​, കെ.ഇ.എം ഹൈസ്കൂളിൽ ചേരാൻ വഴിയൊരുങ്ങിയത്​. മറ്റു കുട്ടികളോടൊപ്പം താമസം, ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്കൂൾ ഒരുക്കി. മുപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരിൽ പലരും ജില്ല-സംസ്ഥാന തലങ്ങളിൽ വിവിധ അത്​ലറ്റിക്​ ഇനങ്ങളിൽ മെഡലുകൾ നേടി​. പി.ടി.എ, പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ്​ ഹോസ്റ്റലിനുവേണ്ട ചെലവുകൾ വഹിച്ചത്​. ​14 വയസ്സിൽ താഴെയുള്ള മത്സര ഇനങ്ങളിൽ ട്രിപ്പിൾ ​ജംപ്​ ഉൾപ്പെടാത്തതിനാൽ പോൾവാട്ടിലാണ്​ എൽദോസ്​ ആദ്യം മികവ്​ തെളിയിച്ചതെന്ന്​ ബെന്നി പറയുന്നു. സ്കൂൾ മീറ്റിൽ ജില്ലതലത്തിൽ പോൾവാട്ടിന്​ മെഡൽ ലഭിച്ചിട്ടുണ്ട്​. ഓട്ടം, നടത്തം മത്സരങ്ങളും പ്രാക്ടീസ്​ ചെയ്തു. കായികക്ഷമത നിലനിർത്താൻ പരിശീലനത്തിൽ ഒട്ടും ഉപേക്ഷ കാട്ടിയില്ല. ഇതെല്ലാമാകാം, ഇന്ത്യയിൽ ഒരു ട്രിപ്പിൾ ജംപ്​ താരത്തിനും അവകാശപ്പെടാനില്ലാത്തെ നേട്ടത്തിലേക്ക്​ എൽദോസിനെ ഉയർത്തിയത്​. ഒരു കായികതാരത്തി‍ൻെറ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിച്ച്​ അതിനെ ഊട്ടിയുറപ്പിക്കേണ്ട പ്രായത്തിൽ ബെന്നി സാറി‍ൻെറ പരിശീലനം എൽദോസ്​ പോളിന്​ വളക്കൂറായി. 2023ൽ വിരമിക്കാനിരിക്കെ ശിഷ്യ‍ൻെറ ഈ നേട്ടം ഇരട്ടിമധുരമാണ്​ ബെന്നിക്ക്​ സമ്മാനിച്ചത്​. box 'കായികാധ്യാപകൻ എന്ന നിലയിൽ ഇത്രയധികം ആത്മാഭിമാനം ഇതിനു മുമ്പ്​ ഉണ്ടായിട്ടില്ല. എൽദോസ്​​ പോളി‍ൻെറ വിജയനിമിഷത്തിൽ സന്തോഷംകൊണ്ട്​ കണ്ണീർ വന്നു. കഠിനാധ്വാനവും അർപ്പണബോധവുമാണ്​ ഈ നേട്ടത്തിലെത്തിച്ചത്​. ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന അതിയായ ആഗ്രഹം ചെറുപ്പത്തിൽതന്നെ എൽദോസ്​ പോളിനുണ്ടായിരുന്നു.' -എം.പി. ബെന്നി കായികാധ്യാപകൻ, കെ.ഇ.എം ഹൈസ്കൂൾ പടം Er benni sir
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story